ഡിസെപ്ന്‍സര്‍ തസ്തികയിൽ നിയമനം...ഇപ്പോൾ തന്നെ അപേക്ഷിക്കാം...അവസരങ്ങൾ ആരും പാഴാക്കരുതേ...

സര്‍ക്കാര്‍ ഹോമിയോപ്പതി സ്ഥാപനങ്ങളില്‍ ഡിസ്‌പെന്‍സര്‍/ സമാന തസ്തികയില്‍ നിയമനം നടത്തുന്നതിന് വേണ്ടി യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം. എസ്.എസ്.എല്‍.സി. യോഗ്യതയും ഹോമിയോപ്പതി മരുന്നുകള്‍ കൈകാര്യം ചെയ്ത് മൂന്ന് വര്‍ഷത്തില്‍ കുറയാത്ത പരിചയവുമുള്ളവര്‍ അത് തെളിയിക്കുന്ന സര്‍ക്കാര്‍ അംഗീകൃത സാക്ഷ്യപത്രവും അപേക്ഷകന്റെ ഫോണ്‍ നമ്പര്‍ രേഖപ്പെടുത്തിയ അപേക്ഷയും സഹിതം ഒക്ടോബര്‍ 22-ന് വൈകിട്ട് അഞ്ചിനകം dmohomoeoalp@kerala.gov.in എന്ന വിലാസത്തില്‍ നല്‍കണം. കൂടുതൽ വിവരങ്ങൾ അറിയാൻ 0477 2962609, 2262609 എന്ന നമ്പറുമായി ബന്ധപ്പെടുക.
ഡിസ്പെൻസർ തൊഴിലിന്റെ ഉത്തരവാദിത്വം എന്തെന്നാൽ കുറിപ്പടികൾ തയ്യാറാക്കുന്നതിനും വിതരണം ചെയ്യുന്നതിനും ഡിസ്പെൻസറിയുടെ സ്റ്റോക്ക് നിയന്ത്രണം, ഓർഡർ ചെയ്യൽ, വീണ്ടും സ്റ്റോക്ക് ചെയ്യൽ എന്നിവയിൽ സഹായിക്കുകയും ചെയ്യുക. ഡിസ്പെൻസറിയുടെ നടത്തിപ്പിന്റെ പൂർണ ഉത്തരവാദിത്തം, ആവശ്യമുള്ളപ്പോൾ ഏതെങ്കിലും ജൂനിയർ സ്റ്റാഫ്.
https://www.facebook.com/Malayalivartha