വാമനപുരം നദിയുടെയും അനുബന്ധ കായലുകളിലേയും സംരക്ഷണ പദ്ധതിയിലേക്ക് ബാക്ക് വാട്ടര്‍ പട്രോളിംഗിനായി ഫിഷറീസ് ഗാര്‍ഡിനെ നിയമിക്കുന്നു...ഉടൻ അപേക്ഷിക്കു...

വാമനപുരം നദിയുടെയും അനുബന്ധ കായലുകളിലേയും സംരക്ഷണ പദ്ധതിയിലേക്ക് ബാക്ക് വാട്ടര്‍ പട്രോളിംഗിനായി ഫിഷറീസ് ഗാര്‍ഡിനെ നിയമിക്കുന്നു. ദിവസവേതനാടിസ്ഥാനത്തിലാണ് നിയമിക്കുന്നത്. ഈ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത ഫിഷറീസ് സയന്‍സില്‍ വി എച്ച് എസ് ഇ /എച്ച് എസ് ഇ പാസാവണം. ഇതിലേക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി 40 വയസ്സാണ്.
രക്ഷാപ്രവര്‍ത്തനത്തില്‍ പരിശീലനം ലഭിച്ചവര്‍ക്കും മത്സത്തൊഴിലാളി കുടുംബങ്ങളില്‍ ജനിച്ചവര്‍ക്കും മുന്‍ഗണന. താത്പര്യമുള്ള യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഒക്ടോബര്‍ 28ന് രാവിലെ 10.30നു തിരുവനന്തപുരം ഫിഷറീസ് വകുപ്പ് ജില്ലാ മേഖല ഓഫീസ്, കമലശ്വരം, മണക്കാട് നടക്കുന്ന വാക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ അസല്‍, പകര്‍പ്പ് എന്നിവ സഹിതം എത്തിച്ചേരണമെന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ ഫിഷറീസ് അറിയിച്ചു.
https://www.facebook.com/Malayalivartha


























