കണ്ടിന്‍ജന്റ് തൊഴിലാളികളെ നിയമിക്കുന്നു...അവസരങ്ങൾ പാഴാക്കാതെ ഉടൻ അപേക്ഷിക്കു...

ആലപ്പുഴ ജില്ലയിൽ ആരോഗ്യവകുപ്പിന് കീഴിലുള്ള ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റിലേക്ക് നിയമനം നടത്തുന്നതിന് വേണ്ടി യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ദിവസ വേതനാടിസ്ഥാനത്തില്‍ കണ്ടിന്‍ജന്റ് തൊഴിലാളികളെ നിയമിക്കുന്നു. മൊത്തം 46 ഒഴിവുകളാണുള്ളത്. ഏഴാം ക്ലാസ് യോഗ്യതയും ഫീല്‍ഡ് ഡ്യൂട്ടി ചെയ്യുവാനുള്ള കായിക ക്ഷമതയും ഉണ്ടായിരിക്കണം.
പ്രായപരിധി 18 നും 40നും മധ്യേ. താല്‍പര്യമുള്ളവര്‍ നവംബര്‍ രണ്ടിന് രാവിലെ 10ന് യോഗ്യത പരീക്ഷയ്ക്ക്/അഭിമുഖത്തിന് ബയോളജിസ്റ്റിന്റെ കാര്യാലയം, കൊട്ടാരം, ജനറല്‍ ആശുപത്രി കോമ്പൗണ്ട്, ആലപ്പുഴയില്‍ ഹജരാകണം.കൂടുതൽ വിവരങ്ങൾ അറിയാൻ 0477 -2230815, 9497633725 എന്ന ഫോൺ നമ്പറുമായി ബന്ധപ്പെടുക.
ഒരു കണ്ടിജന്റ് വർക്കർ എന്നത് ഒരു നിശ്ചിത സമയത്തേക്ക്, പലപ്പോഴും ഒരു പ്രോജക്റ്റ് അടിസ്ഥാനത്തിൽ നിയമിക്കപ്പെടുന്ന ഒരാളാണ്. ഫ്രീലാൻസർമാർ, കൺസൾട്ടന്റുകൾ, പാർട്ട് ടൈമർമാർ, ഓൺ-കോൾ തൊഴിലാളികൾ, സ്വതന്ത്ര കോൺട്രാക്ടർമാർ, മറ്റ് തരത്തിലുള്ള ബദൽ വർക്ക് ക്രമീകരണങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർ എന്നിവരാണ് കണ്ടിജന്റ് തൊഴിലാളികളുടെ ഉദാഹരണങ്ങൾ.
https://www.facebook.com/Malayalivartha