ഗവേഷണ പദ്ധതിയിൽ വിവിധ തസ്തികകളിൽ ഒഴിവുകൾ...ഉടൻ അപേക്ഷിക്കു...

ജവഹർലാൽ നെഹ്‌റു ട്രോപ്പിക്കൽ ബൊട്ടാണിക് ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് പാലോട്, തിരുവനന്തപുരം നടപ്പിലാക്കുന്ന ഗവേഷണ പദ്ധതിയിൽ ഇപ്പോൾ വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നതിന് വേണ്ടി യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ജൂനിയർ പ്രോജക്ട് ഫെല്ലോ, പ്രോജക്റ്റ് അസിസ്റ്റന്റ് / ഫീൽഡ് അസിസ്റ്റന്റ് എന്നി തസ്തികകളിലായിട്ടാണ് ഒഴിവുകൾ.
ജൂനിയർ പ്രോജക്ട് ഫെല്ലോ തസ്തികയിലേക്ക് 6 ഒഴിവുകളാണുള്ളത്. ഇതിലേക്ക് അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത ബോട്ടണിയിലോ പ്ലാന്റ് സയൻസിലോ ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദവും, ഫോറസ്റ്റ് ഫീൽഡ് വർക്കിലും നഴ്‌സറി മാനേജ്‌മെന്റിലും ടിഷ്യൂ കൾച്ചറിലുമുള്ള പ്രവൃത്തിപരിചയവും ഉള്ളവർക്ക് അപേക്ഷിക്കാം. ഫെല്ലോഷിപ്പ് പ്രതിമാസം 22,000 രൂപയാണ്.
പ്രോജക്റ്റ് അസിസ്റ്റന്റ് / ഫീൽഡ് അസിസ്റ്റന്റ് തസ്തികയിൽ 5 ഒഴിവുകളാണുള്ളത്. ഇതിലേക്ക് അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത ബോട്ടണിയിലോ അഗീകൾച്ചറിലോ ഒന്നാം ക്ലാസ് ബിരുദം ഉണ്ടായിരിക്കണം. ഫോറസ്റ്റ് ഫീൽഡ് വർക്കിലും നഴ്‌സറി മാനേജ്‌മെന്റിലുമുള്ള പ്രവൃത്തിപരിചയം അഭിലഷണീയം. ഫെല്ലോഷിപ്പ് പ്രതിമാസം 19,000 രൂപയാണ് ശമ്പളം.
പ്രായം നവംബർ 1 ന് 36 വയസ്സു കവിയരുത്. പട്ടികജാതി പട്ടികവർഗ പിന്നാക്ക വിഭാഗങ്ങളിലുള്ളവർക്ക് നിയമാനുസൃതമുള്ള വയസിളവ് ലഭിക്കും.താത്പര്യമുള്ളവർ വിശദമായ ബയോഡേറ്റ, യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്ക റ്റുകൾ എന്നിവയും അവയുടെ പകർപ്പുകളും സഹിതം ജവഹർലാൽ നെഹ്‌റു ട്രോപ്പിക്കൽ ബൊട്ടാണിക് ഗാർഡൻ ആന്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, പാലോട്, തിരുവനന്തപുരം – 695 562-ൽ നവംബർ 7, 8 തീയതികളിൽ രാവിലെ 10ന് കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. കൂടുതൽ വിവരങ്ങൾ അറിയാൻ www.jntbgri.res.in എന്ന വെബ്സൈറ്റ് സന്ദർശിക്കേണ്ടതാണ്.
https://www.facebook.com/Malayalivartha