ശബരിമലയിൽ ജോലി നേടാൻ അവസരം...ഉടൻ അപേക്ഷിക്കു...

ശബരിമലയിലെ മണ്ഡലകാല ഉത്സവത്തിന്റെ ഭാഗമായി ഇ.ഓ.സി ടെക്നിഷ്യൻ തസ്തികയിൽ നിയമനം നടത്തുന്നു. സന്നിധാനം, പമ്പ, നിലയ്ക്കൽ, ബസ് ക്യാമ്പ് എന്നിവിടങ്ങളിലെ പത്തനംതിട്ട ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ എമർജൻസിഓപ്പറേഷൻ സെന്ററുകളിലാണ് (ഇ.ഓ.സി) നിയമിക്കുക. മൊത്തം 21 ഒഴിവുകളാണുള്ളത്. താൽക്കാലിക നിയമനമാണ്. അപേക്ഷിക്കേണ്ട അവസാന തീയതി നവംബര് 1 വരെയാണ്.
ഇതിലേക്ക് അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത ഐ.ടി.ഐ./ ഡിപ്ലോമ/ ബിരുദം/ ബിരുദാനന്തര ബിരുദം, ജി.പി.എസ്, ജി.ഐ.എസ്, ഹോം റേഡിയോ വയർലെസ്സ്, സാറ്റലൈറ്റ് ഫോൺ എന്നിവയുടെ പ്രവർത്തനത്തിനുള്ള പരിചയം. ഇംഗ്ലീഷ്, മലയാളം എന്നി ഭാഷകൾ അറിയണം. തമിഴ്, തെലുങ്കു, കന്നഡ എന്നിവ അറിയുന്നത് അഭികാമ്യം.
പ്രായപരിധി 18 മുതൽ 40 വയസ്സുവരെയാണ്. ദിവസവേതനാടിസ്ഥാനത്തിലാണ് ശമ്പളം. ദിവസവേതനം 1000 രൂപയാണ്.ഷിഫ്റ്റ് അടിസ്ഥാനത്തിൽ 24 മണിക്കൂറും ജോലിയുണ്ടാകും. ദുരന്തനിവാരണ ഫീൽഡ് വർക്കിലോ സാമൂഹിക സന്നദ്ധസേനയിലോ പ്രവർത്തിക്കുന്നവർക്ക് മുൻഗണന. അഭിമുഖത്തിലൂടെ ആണ് തിരഞ്ഞെടുപ്പ്. വിശദവിവരങ്ങളും അപേക്ഷ ഫോമും https://pathanamthitta.nic.in/en/sabarimala/ എന്ന ലിങ്കിൽ നിന്ന് ലഭിക്കും.
പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് അടക്കമുള്ള രേഖകൾ സഹിതം പൂരിപ്പിച്ച അപേക്ഷ ചെയർ പേഴ്സൺ, ജില്ലാ ദുരന്തനിവാരണ അതോറിട്ടി, ജില്ലാ മജിസ്‌ട്രേറ്റ് ആൻഡ് ജില്ലാ കളക്ടർ, പത്തനംതിട്ട എന്ന വിലാസത്തിൽ അയക്കണം. കവറിന് പുറത്ത് Application For The Post Of Eoc Technician എന്ന് രേഖപ്പെടുത്തണം.
https://www.facebook.com/Malayalivartha