ഏറ്റവും പുതിയ തൊഴിൽ അവസരങ്ങൾ, വിവിധ ഒഴിവുകളിലേക്ക് ഓൺലൈനായി അപേക്ഷിക്കാം

നാഷണൽ തെർമൽ പവർ കോർപറേഷനിൽ(എൻടിപിസി) എൻജിനിയറിങ് എക്‌സിക്യൂട്ടീവ് ട്രെയിനിയുടെ 864 ഒഴിവുണ്ട്. ഇലക്‌ട്രിക്കൽ, മെക്കാനിക്കൽ, ഇലക്‌ട്രോണിക്‌സ്, ഇൻസ്‌ട്രുമെന്റേഷൻ, സിവിൽ, മൈനിങ് എൻജിനിയറിങ് ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. ഗ്രാജ്വേറ്റ് ആപ്‌റ്റിറ്റ്യൂഡ് ടെസ്‌റ്റ് ഇൻ എൻജിനിയറിങ്(ഗേറ്റ് –- 2022) സ്‌കോറിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമനം. പ്രായപരിധി 27. അവസാന തീയതി: നവംബർ 11. വിശദവിവരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കാനും careers.ntpc.co.in, www.ntpc.co.in കാണുക.
ഇൻഡോ ടിബറ്റൻ ബോർഡർ പൊലീസിൽ ഹെഡ് കോൺസ്‌റ്റബിൾ തസ്‌തികയിൽ 63 ഒഴിവുണ്ട്. എഡ്യുക്കേഷൻ ആൻഡ് സ്‌ട്രെസ് കൗൺസിലർ, വെറ്ററിനറി ഡ്രെസ്സർ വിഭാഗങ്ങളിലാണ് ഒഴിവ്. വനിതകൾക്കും അപേക്ഷിക്കാം. ശാരീരിക ക്ഷമതാപരീക്ഷ, എഴുത്തുപരീക്ഷ, വൈദ്യപരിശോധന എന്നിവയുണ്ടാവും. അവസാന തീയതി എഡ്യുക്കേഷൻ ആൻഡ് സ്‌ട്രെസ് കൗൺസിലർ–-നവംബർ 11, വെറ്ററിനറി ഡ്രെസ്സർ–-നവംബർ 17. വിശദവിവരങ്ങൾക്കും അപേക്ഷ ഓൺലൈനായി നൽകാനും www.recruitment.itbpolice.nic.in കാണുക.
ഡിപ്പാർട്ട്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറസ്റ്റ് ജനറ്റിക്സ് & ട്രീ ബ്രീഡിംഗ് IFGTB അപേക്ഷകൾ ക്ഷണിക്കുന്നു. MTS, LDC & ടെക്നിക്കൽ അസിസ്റ്റന്റ് ഒഴിവുകളിലേക്കാണ് നിയമനം . ശമ്പളം 29200/- രൂപ. എഴുത്തുപരീക്ഷയും ടൈപ്പിംഗ് ടെസ്റ്റും അടിസ്ഥാനത്തിൽ ആണ് തിരഞ്ഞെടുപ്പ് .പരീക്ഷാ കേന്ദ്രം കോയമ്പത്തൂർ (TN). അപേക്ഷിക്കാനുള്ള അവസാന തീയതി 25/11/2022 ഔദ്യോഗിക വെബ്സൈറ്റ് ആയ @ifgtb.icfre.gov.in ൽ ഓൺലൈനായി അപേക്ഷിക്കാം
സെൻട്രൽ പവർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (സിപിആർഐ) ടെക്നീഷ്യൻ, അസിസ്റ്റന്റ്, എം.ടി.എസ് എന്നിങ്ങനെ...65 തസ്തികകകളിലേയ്ക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. അഖിലേന്ത്യാ അടിസ്ഥാനത്തിൽ ആയിരിക്കും നിയമനം . 01/11/2022 മുതൽ ഓൺലൈനായി അപേക്ഷിക്കാം . അപേക്ഷിക്കാനുള്ള അവസാന തീയതി 21/11/2022 . ഔദ്യോഗിക https://cpri.res.in/sites/default/files/Detailed%20Advertisement%20CPRI.11.2022.pdf
നാഷണൽ തെർമൽ പവർ കോർപറേഷനിൽ(എൻടിപിസി) careers.ntpc.co.in, www.ntpc.co.in
ഇൻഡോ ടിബറ്റൻ ബോർഡർ പൊലീസ് www.recruitment.itbpolice.nic.in
ഡിപ്പാർട്ട്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറസ്റ്റ് ജനറ്റിക്സ് & ട്രീ ബ്രീഡിംഗ് IFGTB @ifgtb.icfre.gov.in
സെൻട്രൽ പവർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (സിപിആർഐ)
https://cpri.res.in/sites/default/files/Detailed%20Advertisement%20CPRI.11.2022.pdf
https://www.facebook.com/Malayalivartha