Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

വിദേശത്ത് തൊഴില്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നവർക്ക് വമ്പന്‍ അവസരുവുമായി കനേഡിയന്‍ സർക്കാർ; കാനഡയില്‍ ജോലി ഡിഗ്രിയും വേണ്ട എക്‌സ്പീരിയന്‍സും വേണ്ട; ഇന്റർവ്യൂ മാത്രം; ശമ്പളം 80 ലക്ഷം!

27 MARCH 2023 05:57 PM IST
മലയാളി വാര്‍ത്ത

മാന്യമായ ശമ്പളത്തില്‍ ഒരു വിദേശ ജോലി എല്ലാവരുടേയും സ്വപ്നമാണ്. അത് കാനഡ, യുകെ പോലുള്ള പാശ്ചാത്യ രാജ്യങ്ങളിലാണെങ്കില്‍ പ്രത്യേകിച്ചും താല്‍പര്യം കൂടി. ജോലികിട്ടിക്കഴിഞ്ഞാല്‍ പതിയ അങ്ങോട്ട് കുടിയേറാം എന്നതാണ് പലരുടേയും ലക്ഷ്യം. അത്തരത്തില്‍ കുടിയേറുന്ന നിരവധി മലയാളികളാണ് നമുക്ക് ചുറ്റുമുള്ളത്.

അടുത്തിടെ ഇത് വലിയ തോതില്‍ ഉയർന്നതായും റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു. ഇപ്പോഴിതാ വിദേശത്ത് തൊഴില്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നവർക്ക് വമ്പന്‍ അവസരുവുമായി കനേഡിയന്‍ സർക്കാർ തന്നെ മുന്നോട്ട് വന്നിരിക്കുകയാണ്.

കാനഡ സർക്കാർ വിദേശ സേവന വിഭാഗത്തിലേക്കാണ് ഉദ്യോഗാർത്ഥികളെ ക്ഷണിച്ചിരിക്കുന്നത്. ഇന്ത്യക്കാർ ഉള്‍പ്പടേയുള്ളവർക്ക് ഈ സർക്കാർ വകുപ്പിലേക്ക് അപേക്ഷിക്കാം എന്നതാണ് പ്രത്യേകത. ഉയർന്ന ശമ്പളമാണ് ഈ ജോലിക്ക് വാഗ്ദാനം ചെയ്യുന്നത്. പ്രതിവർഷം 72,292 ഡോളർ (43,47,135 രൂപ) മുതൽ 91,472 ഡോളർ (55,00,486 രൂപ) വരെയാണ് ജോലിയുടെ ശമ്പള പരിധി. അതായത് മാസം 3.5 ലക്ഷം മുതല്‍ 4.5 ലക്ഷം രൂപ വരെ സമ്പാദിക്കാന്‍ സാധിക്കും

കാനഡ ഗവൺമെന്റിന്റെ ഇമിഗ്രേഷൻ, റഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് (ഐആർസിസി) വകുപ്പിന്റെ വിദേശ സേവന വിഭാഗമാണ് ഇന്ത്യയുൾപ്പെടെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള ആളുകൾക്ക് അപേക്ഷിക്കാൻ കഴിയുന്ന ഒഴിവിനെക്കുറിച്ച് പരസ്യം ചെയ്തിരിക്കുന്നത്. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് കാനഡ സർക്കാർ വെബ്സൈറ്റ് വഴി അപേക്ഷിക്കാന്‍ സാധിക്കും.

ആപ്ലിക്കേഷൻ പ്രോസസ്സിംഗ്, റിസ്ക് അസസ്മെന്റ്, എന്‍ഗേജ്മെന്റ്, മൈഗ്രേഷൻ നയതന്ത്ര പ്രവർത്തനങ്ങൾ എന്നിവയാണ് ജോലിയുടെ ഉത്തരവാദിത്തങ്ങളായി രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യ, ചൈന, ഫിലിപ്പീൻസ്, മെക്സിക്കോ, തുർക്കി, സെനഗൽ തുടങ്ങിയ വിവിധ സ്ഥലങ്ങളിൽ നിന്നുള്ളവർക്ക് അപേക്ഷിക്കാന്‍ സാധിക്കും. സ്ഥാനങ്ങൾ റൊട്ടേഷൻ ആയതിനാൽ, ഓരോ 2-4 വർഷത്തിലും ഡിപ്പാർട്ട്‌മെന്റിന്റെ വിവേചനാധികാരത്തിൽ ജീവനക്കാർ അവരുടെ അസൈൻമെന്റുകൾ മാറ്റേണ്ടതായി വരും.

അപേക്ഷകരില്‍ നിന്നും അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും യോഗ്യരായവരെ തിരഞ്ഞെടുക്കുക. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഇരുരാജ്യങ്ങളിലേയും സങ്കീർണ്ണമായ നിയമനിർമ്മാണത്തെക്കുറിച്ചും ആഗോളതലത്തിൽ കാനഡയുടെ താൽപ്പര്യങ്ങളെ പ്രതിനിധീകരിക്കുന്നതിന് ആവശ്യമായ കഴിവുകളെക്കുറിച്ചും ആഴത്തിലുള്ള ധാരണ ഉണ്ടായിരിക്കണം.

വിശകലന ചിന്ത, സ്വയം അവബോധം, സഹകരണവും , ക്രോസ്-കൾച്ചറൽ സെൻസിറ്റിവിറ്റി, പൊരുത്തപ്പെടുത്തലും വഴക്കവും, വിശ്വാസ്യത, മൂല്യങ്ങളും ധാർമ്മികതയും, ആശയവിനിമയശേഷി തുടങ്ങിയ കഴിവുകൾ ഉദ്യോഗാർത്ഥികള്‍ക്ക് ഉണ്ടായിരിക്കണമെന്നും അപേക്ഷയില്‍ പറയുന്നു.

അപേക്ഷകർ ഇംഗ്ലീഷിലും ഫ്രഞ്ചിലും പ്രാവീണ്യമുള്ളവരായിരിക്കണം. ആവശ്യമെങ്കിൽ , അവർക്ക് ഭാഷാ പരിശീലനം നേടാനുള്ള സമയം അനുവദിക്കും. വിദേശത്തെ ജോലി പരിചയം, പഠനം,, വിദേശ ഭാഷകളിൽ പ്രാവീണ്യം, റിപ്പോർട്ട് റൈറ്റിംഗ്, പബ്ലിക് സ്പീക്കിംഗ്, സോഷ്യൽ മീഡിയ ഉപയോഗം, ബിഗ് ഡാറ്റ വിശകലനം എന്നിവയിൽ പരിചയവും അപേക്ഷകർക്ക് അഭികാമ്യമാണ്

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിണറായി ചോദ്യം ചെയ്യലിന് വരില്ലെന്ന് ആരുപറഞ്ഞു? പത്തിമടക്കി വരും കപ്പിത്താൻ ! ഇല്ലെങ്കിൽ കാണാം...  (10 minutes ago)

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (1 hour ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (2 hours ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (4 hours ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (4 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (4 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (5 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (5 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (5 hours ago)

ഭൂമി തരംമാറ്റ അപേക്ഷ; നിയമ തടസങ്ങളില്ലാത്തവയെല്ലാം ഒരു വര്‍ഷത്തിനുള്ളില്‍ തീര്‍പ്പാക്കുമെന്ന് മന്ത്രി എ.പി. അനില്‍ കുമാര്‍  (5 hours ago)

പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ് ;ജാഗ്രത  (6 hours ago)

​ജൂ​നി​യ​ര്‍ പെ​ണ്‍കു​ട്ടി​ക​ളു​ടെ ഡി​സ്‌​ക​സ്‌​ത്രോ​യി​ലും ഷോ​ട്ട്പു​ട്ടി​ലും പൊന്നണിഞ്ഞ് പത്താംക്ലാസുകാരി  (9 hours ago)

റോഡ് നവീകരണം.... ഗതാഗതകുരുക്കിൽപ്പെട്ട് ശബരിമല തീർത്ഥാടകർ  (9 hours ago)

പൂജാ അവധിക്കാലത്തെ വൻ തിരക്കിൽ താമരശ്ശേരി ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്... മണിക്കൂറുകളോളം ആയിരക്കണക്കിന് യാത്രക്കാർ പെരുവഴിയിൽ...  (9 hours ago)

വേമ്പനാട് കായലിന് കുറുകെ നിർമിച്ച മാക്കേക്കടവ് - നേരേകടവ് പാലം ജനങ്ങൾക്കായി തുറന്നു നൽകി  (9 hours ago)

Malayali Vartha Recommends