ഖത്തർ ഗ്യാസിൽ മികച്ച ജോലി നേടാം..ആകർഷകമായ ശമ്പളം;വിസയും താമസവും ഫ്രീ

ലോകത്തിലെ തന്നെ ഏറ്റവും വലിയ ദ്രവീകൃത പ്രകൃതി വാതക (എല്‍ എന്‍ ജി) നിർമാതാക്കളാണ് ഖത്തർ ഗ്യാസ്. രാജ്യത്തിന്റെ സമ്പത്തിന്റെ നട്ടെല്ലായി സ്ഥിതി ചെയ്യുന്ന ഈ സ്ഥാപനത്തിന്റെ സംഭാവനകളായിരുന്നു ഉപരോധ കാലത്ത് പോലും പിടിച്ച് നില്‍ക്കാന്‍ ഖത്തറിനെ സഹായിച്ചതെന്നാണ് വിലയിരുത്തപ്പെടുന്നത്. 77 മില്യൺ ടൺ വാർഷിക ഉൽപ്പാദന ശേഷിയുള്ള 14 എൽഎൻജി നിർമ്മാണ കേന്ദ്രങ്ങളാണ് ഖത്തർ ഗ്യാസിനുള്ളത്. മലയാളികള്‍ ഉള്‍പ്പെടെ പതിനായിരക്കണക്കിന് ആളുകള്‍ ഇവിടെ ജോലി ചെയ്യുന്നു.
നിലവില്‍ വിവിധ മേഖലകളിലായി നിരവധി പുതിയ ഒഴിവുകളാണ് ഖത്തർ ഗ്യാസില്‍ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. എല്ലാ രാജ്യങ്ങളിലെയും ഉദ്യോഗാർത്ഥികള്‍ക്ക് ഒരു പോലെ അവസരങ്ങൾ ഉണ്ട് എന്നതാണ് ഖത്തർ ഗ്യാസിന്റെ ഏറ്റവും വലിയ പ്രത്യേകത.
എഞ്ചിനീയറിംഗ് ആന്‍ഡ് ടെക്നിക്കല്‍ റോളുകൾ, പ്രോജക്റ്റ് മാനേജ്മെന്റ്, ഓപ്പറേഷന്‍സ് ആന്‍ഡ് മെയിന്റയിന്‍സ് ഹെല്‍ത്ത്, സേഫ്റ്റി, ഫിനാന്‍സ് ആന്‍ഡ് അക്കൗണ്ടിംങ്, ഹ്യൂമൻ റിസോഴ്സസ്, സപ്ലെ ചെയിന്‍ ആന്‍ഡ് പ്രൊക്യൂർമെന്റ്, വിവരസാങ്കേതികവിദ്യ, നിയമം, മാർക്കറ്റിങ് ആന്‍ കമ്മ്യൂണിക്കേഷന്‍ തുടങ്ങി വിവിധ മേഖലകളിലായിട്ടാണ് കമ്പനി പുതിയ ഉദ്യോഗാർത്ഥികളെ തേടുന്നത്.
ഈ ജോലികള്‍ക്ക് പുറമെ കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റ് പരിശോധിച്ചാല്‍ മറ്റ് നിരവധി ഒഴിവുകള്‍ കണ്ടെത്താന്‍ സാധിക്കുന്നതാണ്. അതോടൊപ്പം തന്നെ താല്‍പര്യമുള്ള ജോലികളിലേക്ക് അപേക്ഷിക്കാനും സാധിക്കും. നിങ്ങളുടെ അപേക്ഷ കമ്പനി സ്വീകരിച്ച് കഴിഞ്ഞാല്‍ ഇത് വ്യക്തമാക്കിക്കൊണ്ടുള്ള ഇ-മെയില്‍ ലഭിക്കും. തുടർന്ന് ഓണ്‍ലൈന്‍ അഭിമുഖം ഉള്‍പ്പെടയുള്ള നടപടികള്‍ പൂർത്തീകരിച്ചതിന് ശേഷമായിരിക്കും നിയമനം ലഭിക്കുക.
ചില ജോലികള്‍ ഖത്തർ വംശജർക്ക് മാത്രമായി സംവരണം ചെയ്തിട്ടുള്ളതാണ്. അതിലേക്ക് മറ്റ് രാജ്യക്കാർക്ക് അപേക്ഷിക്കാന്‍ സാധിക്കില്ല. ഇക്കാര്യം വെബ്സൈറ്റില്‍ പ്രത്യേകം എടുത്ത് പറഞ്ഞിരിക്കും. ഓരോ ജോലിയുടേയും ഉത്തരവാദിത്തം, യോഗ്യത, മറ്റ് പ്രത്യേകതകള്‍ എന്നിവയും വെബ് സൈറ്റില്‍ കൃത്യമായി വ്യക്തമാക്കിയിട്ടുണ്ട്.
ആകർഷകമായ ശമ്പളോത്തോടൊപ്പം മറ്റ് നിരവധി ആനുകൂല്യങ്ങളും ഖത്തർ ഗ്യാസിലെ തൊഴില്‍ നേടിയെടുക്കുന്നതിലൂടെ നിങ്ങള്‍ക്ക് സ്വന്തമാക്കാന്‍ സാധിക്കും. സൗദി അറേബ്യയുടെ എണ്ണ കമ്പനിയായ ആരാംകോയുടേതിന് സമാനമായി ഖത്തർഗാസും തങ്ങളുടെ ജീവനക്കാർക്ക് വിസ, വിമാന ടിക്കറ്റ്, ഭക്ഷണം, താമസം എന്നിവ സൗജന്യമായി നല്‍കും. റിട്ടയർമെന്റ് പ്ലാൻ, നിശ്ചിത കാലയളവിലെ വിനോദ അവസരങ്ങള്‍ എന്നിവയും കമ്പനി തൊഴിലാളികള്‍ക്കായി ഒരുക്കുന്നു.
സീനിയർ സ്റ്റാഫിന് 37 പ്രവർത്തി ദിവസങ്ങളോട് കൂടിയ വാർഷിക ലീവ് പാക്കേജും നോൺ-സീനിയർ സ്റ്റാഫിന് 24 പ്രവൃത്തി ദിവസങ്ങളോട് കൂടിയ ലീവും ഖത്തർ ഗ്യാസ് അനുവദിക്കും. ഗതാഗത അലവൻസ്, പലിശ രഹിത കാർ ലോൺ സൗകര്യം, വിദ്യാഭ്യാസ സഹായം, പരിശീലനം, പ്രമോഷണൽ അവസരങ്ങള്‍, തൊഴിലാളിയുടേയും കുടുംബത്തിന്റേയും ആരോഗ്യ പരിരക്ഷ തുടങ്ങിയവയും കമ്പനി ഉറപ്പ് വരുത്തുന്നു.
1984-ൽ സ്ഥാപിതമായ ഖത്തർ ഗ്യാസില്‍ നിന്നുള്ള എല്‍എന്‍ജി ഇന്ത്യ ഉള്‍പ്പെടേയുള്ള രാജ്യങ്ങളില്‍ വിതരണം ചെയ്യുന്നുണ്ട്. എൽഎൻജിക്ക് പുറമേ, പ്രകൃതി വാതകം, ഹീലിയം, കണ്ടൻസേറ്റ്, അനുബന്ധ ഉൽപ്പന്നങ്ങൾ എന്നിവയുടെ നിലവിലെ മുൻനിര കയറ്റുമതിക്കാരും ഖത്തർ ഗ്യാസ് ആണ്. ലോകമെമ്പാടുമുള്ള ഉപഭോക്താക്കൾക്ക് സുസ്ഥിരവും ആശ്രയയോഗ്യവുമായ ഊർജ വിതരണം ഉറപ്പാക്കുന്നതിനോടൊപ്പം തന്നെ, സുരക്ഷയ്ക്കും വിശ്വാസ്യതയ്ക്കും ഏറെ പേര് കേട്ട കമ്പനിയുമായി ഖത്തർ ഗ്യാസ്.
വരുന്ന ആറു വർഷത്തിനുള്ളിൽ അന്താരാഷ്ട്ര പ്രകൃതിവാതക വിപണിയുടെ വലിയൊരു പങ്കും സ്വന്തമാക്കുമെന്ന് ഖത്തർ ഊർജ സഹമന്ത്രിയും ഖത്തർ എനർജി സി.ഇ.ഒയുമായ സഅദ് ഷെരീദ അൽ കഅബി പറഞ്ഞു . 2029ല്‍ വിപണിയിലെത്തുന്ന 40 ശതമാനം ദ്രവീകൃത പ്രകൃതിവാതകം ഖത്തറില്നിന്നായിരിക്കും..ഏറ്റവും കാര്‍ബണ്‍ മലിനീകരണം കുറഞ്ഞ പെട്രോളിയം ഇന്ധനമാണ് ദ്രവീകൃത പ്രകൃതിവാതകം. വൈദ്യുതി ഉല്പാദന മേഖലയില്‍ ഉള്‍പ്പെടെ എൽ.എൻ.ജിയുടെ ആവശ്യകത കൂടിവരുകയാണ്
യുക്രെയ്നുമായുള്ള യുദ്ധത്തെ തുടർന്ന് റഷ്യയിൽനിന്നുള്ള എണ്ണ-വാതക കയറ്റുമതി നിലച്ചപ്പോൾ, യൂറോപ്യൻ രാജ്യങ്ങൾ ഏറെയും ഖത്തർ ഉൾപ്പെടെ പുതിയ മേഖലകളെ കൂടുതൽ ആശ്രയിച്ചു. നേരത്തേ 40 ശതമാനവും റഷ്യയിൽനിന്നുള്ള വാതക കയറ്റുമതിയായിരുന്നു യൂറോപ്പിന്റെ ആശ്രയമെങ്കിൽ ഇപ്പോൾ ഖത്തറുമായി വിവിധ യൂറോപ്യൻ രാജ്യങ്ങൾ കരാറിൽ ഒപ്പുവെച്ചിരിക്കുകയാണ്. കഴിഞ്ഞ നവംബറിൽ ജർമനി 15 വർഷത്തേക്കാണ് ഖത്തറുമായി എൽ.എൻ.ജി കരാറിൽ ഒപ്പുവെച്ചത്. അതുകൊണ്ടുതന്നെ വരുംകാലങ്ങളിൽ കമ്പനിയുടെ വളർച്ചയ്ക്കനുസരിച്ച് തൊഴിൽ വിപണിയും കുതിച്ചുയരും . യോഗ്യരായ തൊഴിലന്വേഷകർക്ക് ഇതൊരു നല്ല അവസരമാണ്
https://www.facebook.com/Malayalivartha