കേരള പോലീസില്‍ ഫിസിക്കൽ ടെസ്റ്റ് ഇല്ലാതെ ജോലി..യോഗ്യത പത്താം ക്ലാസ്സ്

കേരള പോലീസില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. Police (Motor Transport Wing) ഇപ്പോള്‍ Mechanic Police Constable തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ്സ്, NTC യോഗ്യത ഉള്ളവര്‍ക്ക് Mechanic Police Constable പോസ്റ്റുകളിലായി മൊത്തം 18 ഒഴിവുകളിലേക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. കേരള പോലീസില്‍ നല്ല ശമ്പളത്തില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം.. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അവസാന തിയതിക്ക് നില്‍ക്കാതെ ഇപ്പോള്‍ തന്നെ അപേക്ഷിക്കുക
Police (Motor Transport Wing) ന്‍റെ പുതിയ Notification അനുസരിച്ച് ഇപ്പോള്‍ 18 ഒഴിവുകളാണ് വന്നിട്ടുള്ളത് . Rs.31,100-66,800/ശമ്പള സ്കെയിലിൽ ആണ് നിയമനം ..Police (Motor Transport Wing) ല്‍ വന്ന ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധി 18 വയസ്സുമുതൽ 26 വയസ്സുവരെയാണ് . അപേക്ഷിക്കാനുള്ള യോഗ്യത എസ്.എസ്.എൽ.സി അല്ലെങ്കിൽ തത്തുല്യമായ പരീക്ഷ പാസായിരിക്കണം
ബി. മോട്ടോർ മെക്കാനിസത്തിൽ നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം
കൂടാതെ ശാരീരിക ക്ഷമതയുള്ളവരായിരിക്കണം അപേക്ഷകർ .
ഉയരം: 165 സെ, നെഞ്ച് അളവ് : 81 മുതൽ 86 സെ.മീ (നെഞ്ച് സാധാരണ 81 സെ.മീ, വികസിപ്പിക്കുമ്പോൾ 86 സെ.മീ) കുറഞ്ഞത് 5 സെന്റീമീറ്റർ വികാസം എന്നിവയാണ് ശാരീരിക മാനദണ്ഡങ്ങൾ. .
Police (Motor Transport Wing) വിവിധ Mechanic Police Constable ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ ഡിസ്ക്രിപ്ഷനിൽ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കേണ്ട ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈല്‍ ഫോണ്‍ , കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം.
അപേക്ഷ അയക്കേണ്ട അവസാന തിയതി 2023 ഓഗസ്റ്റ് 16 വരെ. അപേക്ഷ എങ്ങനെ സമര്‍പ്പിക്കാം, എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നിവ മനസ്സിലാക്കാന്‍ ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക. കൂടാതെ ജോലി അന്വേഷിക്കുന്ന നിങ്ങളുടെ സുഹ്രത്തുകള്‍ക്കും ഈ പോസ്റ്റ് പങ്കുവെക്കുക.
Official website https://www.keralapsc.gov.in/
https://www.facebook.com/Malayalivartha