എയര്‍പോര്‍ട്‌സ് അതോറിറ്റിയില്‍ ജോലി ഒഴിവ്;ഇംഗ്ലിഷ്-ഹിന്ദി ഭാഷകളില്‍ പ്രാവീണ്യമുള്ള ബിരുദധാരികള്‍ക്ക് സെക്യൂരിറ്റി സ്‌ക്രീനറാകാം,പരിശീലനത്തിനു ശേഷം 3 വര്‍ഷ കരാര്‍ നിയമനം,കോഴിക്കോടും ചെന്നൈയിലും നിയമനം

ബിഎസ്‌സിയ്ക്ക് ഫിസിക്‌സോ മാത്‌സോ പ്രധാനവിഷയമായി പഠിച്ചവര്‍ക്കും എന്‍ജിനീയറിങ് ബിരുദധാരികള്‍ക്കും എയര്‍പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയ്ക്കു കീഴില്‍ ജൂനിയര്‍ എക്‌സിക്യൂട്ടീവ് (എയര്‍ ട്രാഫിക് കണ്‍ട്രോള്‍) തസ്തികകളില്‍ അവസരം. 496 ഒഴിവുകളാണുള്ളത്. ഓണ്‍ലൈന്‍ അപേക്ഷ നവംബര്‍ 30 വരെ. ഇന്ത്യയില്‍ എവിടെയും നിയമനമുണ്ടാകാം. മൂന്നു വര്‍ഷ ബിഎസ്‌സി ബിരുദം (ഫിസിക്‌സും മാത്‌സും പഠിച്ച്) അല്ലെങ്കില്‍ ഏതെങ്കിലും എന്‍ജിനീയറിങ് ബിരുദം (ഏതെങ്കിലും സെമസ്റ്ററില്‍ ഫിസിക്‌സും മാത്‌സും പഠിച്ചിരിക്കണം); ഇംഗ്ലിഷില്‍ പ്രാവീണ്യം ഉണ്ടായിരിക്കണം ..പ്രായപരിധി: 27 വയസ്സ്
ഫീസ്: 1000. ഓണ്‍ലൈനായി അടയ്ക്കണം. പട്ടികവിഭാഗം, ഭിന്നശേഷിക്കാര്‍, സ്ത്രീകള്‍, എയര്‍പോര്‍ട് അതോറിറ്റി ഓഫ് ഇന്ത്യയില്‍ ഒരു വര്‍ഷ അപ്രന്റിസ്ഷിപ് പരിശീലനം പൂര്‍ത്തിയാക്കിയ അപ്രന്റിസുകള്‍ എന്നിവര്‍ക്ക് ഫീസില്ല. തിരഞ്ഞെടുപ്പ്: ഓണ്‍ലൈന്‍ എഴുത്തു പരീക്ഷ, വോയ്‌സ് ടെസ്റ്റ്, സൈക്കോളജിക്കല്‍ അസസ്‌മെന്റ് ടെസ്റ്റ്, മെഡിക്കല്‍ ടെസ്റ്റ്, ബാക്ഗ്രൗണ്ട്് വെരിഫിക്കേഷന്‍ എന്നിവ മുഖേന. www.aai.aero
ഇംഗ്ലിഷ്, ഹിന്ദി ഭാഷകളില്‍ പ്രാവീണ്യമുള്ള ബിരുദധാരികള്‍ക്ക് സെക്യൂരിറ്റി സ്‌ക്രീനറാകാം. എയര്‍പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ സബ്‌സിഡിയറിയായ എഎഐ കാര്‍ഗോ ലോജിസ്റ്റിക്‌സ് ആന്‍ഡ് അലൈഡ് സര്‍വീസസ് കമ്പനി ലിമിറ്റഡില്‍ സെക്യൂരിറ്റി സ്‌ക്രീനറുടെ (ഫ്രഷര്‍) 906 ഒഴിവുകളാണുള്ളത്.
പരിശീലനത്തിനു ശേഷം 3 വര്‍ഷ കരാര്‍ നിയമനം. ചെന്നൈ, ഗോവ, കോഴിക്കോട്, ട്രിച്ചി, മധുര, തിരുപ്പതി, പുണെ, ഇന്ദോര്‍, പാറ്റ്, വാരാണസി, റായ്പുര്‍, ഭുവനേശ്വര്‍, വഡോദര, ശ്രീനഗര്‍, കൊല്‍ക്കത്ത, വിശാഖപട്ടണം തുടങ്ങിയ 23 വിമാനത്താവളത്തിലെ കാര്‍ഗോ വിഭാഗത്തിലാണ് തൊഴിലവസരം. ആകെ 906 ഒഴിവുകളുണ്ട്. തിരഞ്ഞെടുക്കുന്നവര്‍ ഇന്ത്യയിലെവിടെയും ജോലി ചെയ്യാന്‍ ബാധ്യസ്ഥമാണ്.. ഡിസംബര്‍ 8 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
യോഗ്യത: 60 ശതമാനം മാര്‍ക്കില്‍ കുറയാതെയുള്ള അംഗീകൃത സര്‍വകലാശാല ബിരുദം. പട്ടികജാതി/വര്‍ഗ വിഭാഗങ്ങള്‍ക്ക് 55 ശതമാനം മാര്‍ക്ക് മതി. ഇംഗ്ലീഷ്, ഹിന്ദി ഭാഷകളില്‍ വായിക്കാനും സംസാരിക്കാനും കഴിവുള്ളവരാകണം. പ്രാദേശിക ഭാഷാപരിജ്ഞാനം വേണം. പ്രായപരിധി 1.11.2023ല്‍ 27. വിശദവിവരങ്ങളടങ്ങിയ റിക്രൂട്ട്‌മെന്റ് വിജ്ഞാപനംഡിസ്‌ക്രിപ്ഷനിലെ ലിങ്കിലുണ്ട്. അപേക്ഷഫീസ് 750 രൂപ. SC/ST/EWS/വനിതകള്‍ എന്നീ വിഭാഗങ്ങളില്‍പെടുന്നവര്‍ക്ക് 100 രൂപ മതി. നിര്‍ദേശാനുസരണം ഓണ്‍ലൈനായി ഡിസംബര്‍ എട്ടിന് വൈകീട്ട് അഞ്ചു മണി വരെ അപേക്ഷ സമര്‍പ്പിക്കാം.
ഒഫീഷ്യല്‍ വെബ്‌സൈറ്റ് : www.aai.aero , www.aaiclas.aero/career
https://www.facebook.com/Malayalivartha