Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൾട്ടിപ്ലെക്‌സുകളിലും തിയേറ്ററുകളിലും കത്തിവില..അമിതവിലയ്‌ക്കെതിരെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..പുറത്ത് 25 രൂപ വിലയുള്ള പോപ്കോണിന് തിയേറ്ററുകളിൽ 250 രൂപ..


വീണ്ടും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇൻസ്റ്റഗ്രാം വീഡിയോ..അത്യാവശ്യമുണ്ടെങ്കിൽ മാത്രം സ്വർണം വാങ്ങുക..വിദേശ കല്യാണം ഒഴിവാക്കുക..രാജ്യത്തെ ഞെട്ടിച്ച് ഇന്ത്യൻ പ്രധാനമന്ത്രി..


ക്യാഷ്വാലിറ്റിയിലെത്തിയ രോഗിയോട് മോശമായി പെരുമാറിയ വനിതാ ഡോക്‌ടർ..കാരണം കാണിക്കൽ നോട്ടീസ്...'ഇത് തുറന്നു വച്ചേക്കുന്നത് നിങ്ങൾക്ക് ഓടിക്കയറി വരാനല്ല' എന്ന കമന്റ്..


മലയാളി യുവതികള്‍ ദാരുണമായി കൊല്ലപ്പെട്ട കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍..ആൻ മേരിയുടെ യൂടൂബ് ചാനലിൽ അവസാന ഓണാഘോഷ ദൃശ്യങ്ങൾ..അനിലയ്ക്കൊപ്പം അഞ്ജനയും ആനും കളിച്ച് തിമിർക്കുന്നു..


മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ കേസ്... മുഖ്യമന്ത്രി വി.ഡി.സതീശന്റെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ മുൻ ഡിസിസി അംഗം ചേന്തി അനിലിനെ ഇന്ന് നേരിട്ടു ഹാജരാക്കാന്‍ ഉത്തരവിട്ട് മജിസ്ട്രേട്ട് കോടതി

ഇസ്രയേലിലേക്ക് ഒരു ലക്ഷം തൊഴിലാളികളെ ആവശ്യമുണ്ട് യോഗ്യത : ഹമാസ് അനുകൂലി ആകരുത്; ഇന്റർവ്യൂ 27ന് ചെന്നൈയിൽ

22 DECEMBER 2023 07:02 PM IST
മലയാളി വാര്‍ത്ത

ഹമാസ് തീവ്രവാദികളുടെ ആക്രമണത്തിന് ശേഷം രാജ്യത്ത് നിന്നും പുറത്താക്കിയ പാലസ്തീനികള്‍ക്ക് പകരം ഇന്ത്യാക്കാരെ ക്ഷണിച്ച് ഇസ്രയേല്‍. രാജ്യ പുനർനിർമാണത്തിനായാണ്  ഇസ്രയേൽ ഇന്ത്യയിൽ നിന്നും ഒരു ലക്ഷം തൊഴിലാളികളെ റിക്രൂട്ട്  ചെയ്യുന്നത് .ഇസ്രായേൽ ഹമാസ് ആക്രമണത്തെത്തുടർന്ന്, 90,000 പലസ്തീനികളുടെ വർക്ക് പെർമിറ്റ് റദ്ദാക്കിയതിനാൽ ഇന്ത്യയിൽ നിന്നും ഒരു ലക്ഷം തൊഴിലാളികളെ റിക്രൂട്ട് ചെയ്യാൻ രാജ്യത്തെ കമ്പനികളെ അനുവദിക്കണമെന്ന് ഇസ്രായേലിലെ ബിൽഡേഴ്സ് അസോസിയേഷൻ  ആണ് ഇന്ത്യൻ സർക്കാരിനോട് ആവശ്യപ്പെട്ടത്

ഈമാസം 27-ന് ഡല്‍ഹിയിലും ചെന്നൈയിലും നിര്‍മാണത്തൊഴിലാളികളുടെ തിരഞ്ഞെടുപ്പ് ആരംഭിക്കും. 10-15 ദിവസം നീളും. ഒരു ലക്ഷം പേരെ തിരഞ്ഞെടുക്കാനാണ് ഇസ്രയേല്‍ തീരുമാനിച്ചിരിക്കുന്നത്. ഇതിനായി ഇസ്രയേലില്‍നിന്നുള്ള ഉന്നതതല സംഘം അടുത്തയാഴ്ച ഇന്ത്യയിലെത്തും.

അതേസമയം ഹരിയാനയില്‍ നിന്ന് കൂടുതല്‍ തൊഴിലാളികളെ ഇസ്രയേലിലെത്തിക്കാനുള്ള ശ്രമം സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്. ഇതിനായി 10,000 നിര്‍മാണത്തൊഴിലാളികളെ ഇസ്രയേലിലേക്ക് കയറ്റിവിടാനായി ഹരിയാന സര്‍ക്കാര്‍ പരസ്യം ചെയ്തിട്ടുണ്ട്. ഈ പരസ്യം ഇതിനോടകം വിമര്‍ശനങ്ങള്‍ ക്ഷണിച്ചു വരുത്തിയിട്ടുണ്ട്. ചില തൊഴിലാളികളും പ്രതിപക്ഷ പാര്‍ട്ടികളും ഇതിനെതിരേ രംഗത്തു വന്നിട്ടുണ്ട്. യുദ്ധരംഗത്തേക്ക് തൊഴിലാളികളെ അയയ്ക്കുന്നതിനെയാണ് ഇവര്‍ ചോദ്യം ചെയ്യുന്നത്.

ഇസ്രയേലിലേക്ക് ഇന്ത്യന്‍ നിര്‍മാണത്തൊഴിലാളികളെ അയയ്ക്കുന്നതിനെക്കുറിച്ച് ഇതുവരെ ചര്‍ച്ചകളൊന്നും നടന്നിട്ടില്ലെന്ന് വിദേശകാര്യമന്ത്രാലയം പാര്‍ലമെന്റിനെ അറിയിച്ചതിന്റെ തൊട്ടടുത്ത ദിവസമാണ് ഹരിയാന സര്‍ക്കാരിന്റെ പരസ്യം വന്നത്. വിദേശ രാജ്യങ്ങളില്‍ ജോലി വാഗ്ദാനം ചെയ്യുന്ന ട്രാവല്‍ ഏജന്റുമാരുടെ ചതിക്കുഴിയില്‍ തൊഴിലാളികള്‍ അകപ്പെടാതിരിക്കാനാണ് തങ്ങള്‍ ഇങ്ങനെയൊരു പരസ്യം ചെയ്തതെന്നാണ് ഹരിയാന സര്‍ക്കാരിന്റെ വാദം. ഇസ്രയേലിലേക്ക് പോകാന്‍ താല്‍പര്യമില്ലാത്ത ഒരു തൊഴിലാളിയെപ്പോലും ഇക്കാര്യത്തില്‍ നിര്‍ബന്ധിക്കുകയില്ലെന്നും ഹരിയാന സര്‍ക്കാര്‍ വ്യക്തമാക്കി.
ഡിസംബര്‍ 15നാണ് ഇസ്രയേലില്‍ ജോലിയ്ക്കുള്ള പരസ്യം ഹരിയാനയിലെ പത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. പൊതുമേഖലാ സ്ഥാപനമായ ഹരിയാന കൗശല്‍ റോസ്ഗാര്‍ നിഗത്തിന്റെ പേരിലായിരുന്നു പരസ്യം. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മ നിരക്കുള്ള സംസ്ഥാനം എന്ന നാണക്കേടില്‍ നില്‍ക്കവെയാണ് ഹരിയാനയില്‍ ഇങ്ങനെയൊരു പരസ്യം പ്രത്യക്ഷപ്പെട്ടത്.


വെസ്റ്റ് ബാങ്കിൽ നിന്നും ഗാസയിൽ നിന്നുമായി ഏകദേശം 1,40,000 പലസ്തീനികൾ യുദ്ധം ആരംഭിക്കുന്നതിന് മുമ്പ് ഇസ്രയേലിൽ രേഖകളോടെയും അല്ലാതെയും ജോലി ചെയ്തിരുന്നുവെന്ന് സാമ്പത്തിക വിദഗ്ധനും പലസ്തീൻ അഥോറിറ്റിയിലെ മുൻ മന്ത്രിയുമായ സമീർ ഹുലൈലെ പറഞ്ഞു. ഇവരിൽ 10 ശതമാനം പേർ ഗാസയിൽ നിന്നുള്ളവരായിരുന്നു. യുദ്ധത്തിന്‍റെ പശ്ചാത്തലയിൽ രാജ്യം വിട്ടവരടക്കമുള്ള പലസ്തീനികൾക്ക് ഇനി ജോലി നൽകേണ്ടെന്നാണ് ഇസ്രയേലിന്‍റെ അനൗദ്യോഗിക തീരുമാനമെന്നാണു സൂചന. ചൈനീസ് തൊഴിലാളികളെ ഉപയോഗിച്ചാണ് ഇപ്പോൾ പല മേഖലകളും പ്രവർത്തിക്കുന്നത്.  

വിവിധ സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയോടെ ആദ്യഘട്ടത്തില്‍ 10,000 തൊഴിലാളികളെയാണെടുക്കുകയെന്ന് ഇസ്രയേല്‍ ബില്‍ഡേഴ്സ് അസോസിയേഷന്‍ (ഐ.ബി. എ.) ഡെപ്യൂട്ടി ജനറല്‍ ഷായ് പൗസ്നെര്‍ ഇന്നലെ അറിയിച്ചു. സാഹചര്യം വിലയിരുത്തി 20,000 പേരെക്കൂടി പിന്നീടെടുക്കുമെന്നും വ്യക്തമാക്കി.  

വെസ്റ്റ് ബാങ്കില്‍നിന്നുള്ള 80,000 പലസ്തീന്‍കാരും ഗാസയില്‍നിന്നുള്ള 17,000 പേരുമാണ് ഇസ്രയേലിലെ നിര്‍മാണമേഖലയില്‍ ജോലിചെയ്തിരുന്നത്. ഒക്ടോബര്‍ ഏഴിന് ഹമാസ് ആക്രമണം നടത്തിയതിനുപിന്നാലെ ഇവരുടെ തൊഴില്‍ പെര്‍മിറ്റ് ഇസ്രയേല്‍ റദ്ദാക്കി. ഇതോടെയാണ് നിര്‍മാണമേഖല പ്രതിസന്ധിയിലായത്.

ഇന്ത്യയില്‍നിന്ന് തൊഴിലാളികളെ കൊണ്ടുചെല്ലാന്‍ അനുവദിക്കണമെന്ന് ഐ.ബി.എ. ഇസ്രയേല്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും തമ്മില്‍ ചൊവ്വാഴ്ച നടത്തിയ ഫോണ്‍സംഭാഷണത്തില്‍ ഇസ്രയേലിലേക്കുള്ള തൊഴിലാളികളുടെ വരവ് വേഗത്തിലാക്കുന്നകാര്യം ചര്‍ച്ചചെയ്തിരുന്നു.

യുദ്ധം രൂക്ഷമായിരിക്കെ, നിർണായക മേഖലകളിൽ ജോലി ചെയ്തുവന്നിരുന്ന പലസ്തീൻ തൊഴിലാളികളുടെ അഭാവം ഉയർത്തുന്ന അടിയന്തര വെല്ലുവിളികൾ നേരിടാനാണ് വിദഗ്ധരും അവിദഗ്ധരുമായ ഇന്ത്യൻ തൊഴിലാളികളെ റിക്രൂട്ട് ചെയ്യാനുള്ള ശ്രമങ്ങൾ. നിർമാണ വ്യവസായത്തിലെ വിവിധ മേഖലകൾക്ക് തൊഴിലാളികളെ വൻതോതിൽ കൂടിയേ തീരൂ. പലസ്തീനികൾക്കുള്ള വർക്ക് പെർമിറ്റുകൾ പെട്ടെന്ന് പിൻവലിക്കുന്നത് നിലവിലുള്ള വൻകിട പ്രോജക്റ്റുകളും പ്രവർത്തനങ്ങളും പ്രതിസന്ധിയിലാക്കും. ഈ സാഹചര്യത്തിൽ വിദേശ ജോലിക്കാരെ അടിയന്തരമായി ആവശ്യമുണ്ട്- സംഘടനാ വക്താക്കൾ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മകളെ അച്ഛനും അമ്മാവനും ചേര്‍ന്ന് കൊലപ്പെടുത്തി  (1 hour ago)

നേപ്പാള്‍ ദുരന്തത്തില്‍ കാണാതായവരില്‍ കൊല്ലം സ്വദേശിനിയും  (2 hours ago)

നെയ്യാറ്റിന്‍കര ഗോപന്റെ മരണകാരണം കൊലപാതകവുമല്ല സമാധിയുമല്ലെന്ന് പൊലീസ്  (2 hours ago)

പുതിയ തലമുറയുടെ സ്വഭാവത്തെക്കുറിച്ച് നിവിന്റെ വാക്കുകള്‍  (2 hours ago)

കാലിഫോര്‍ണിയയില്‍ കൊല്ലപ്പെട്ട അഞ്ജനയുടെ മൃതദേഹം ഒരാഴ്ചയ്ക്കുള്ളില്‍ നാട്ടിലെത്തിക്കും  (2 hours ago)

യൂറോപ്പിലെ വലതുപക്ഷ മാധ്യമങ്ങളെ ശക്തിപ്പെടുത്തുന്നതിനായി വന്‍ തുക ചിലവഴിക്കാന്‍ ട്രംപ്  (2 hours ago)

ചെക്ക്‌കേസില്‍ പാലാ എംഎല്‍എ മാണി സി കാപ്പന് ഒരു വര്‍ഷം തടവ് വിധിച്ച് കോടതി  (5 hours ago)

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാള്‍കൂടി മരിച്ചു  (5 hours ago)

അഞ്ചുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റില്‍  (6 hours ago)

പക മാറാതെ പിണറായി! ഈ 13-ന് തീരുമാനമാകും; ഗോവിന്ദനും പിണറായിയും ഒരുമിച്ചിറങ്ങും... പണി വരുന്നു!"  (6 hours ago)

കൊടും മഴ..! 2 മരണം മുന്നറിയിപ്പ് നിമിഷ നേരത്തിൽ കാലാവസ്ഥ മാറി മറിയുന്നു..!  (7 hours ago)

അപര്‍ണ കുറുപ്പിനെ ചെന്നായക്കൂട്ടത്തിന് ഇട്ട് കൊടുത്ത് BIG TV..! കയറി അടിച്ച് വാചസ്പതി  (7 hours ago)

കൊലയ്ക്ക് ശേഷം ആനിന്റെ ഫോൺ മുക്കി അനില..!ഞാൻ അവരെ കൊന്നു സാറേ കസ്റ്റഡിയിൽ നിലവിളി..! ഞെട്ടി പ്രവാസികൾ  (7 hours ago)

കോഴിക്കോട് സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 20 പേര്‍ക്ക് പരിക്ക്  (7 hours ago)

നേപ്പാളിലെ ഉരുക്കു കോട്ട... ആ 4 നില വീട്ടിൽ സംഭവിച്ചത്! 'മരിച്ചെന്നാ കരുതിയ സാറേ'— ഇരച്ചെത്തിയ പ്രളയജലം."  (7 hours ago)

Malayali Vartha Recommends