സൗദിയിൽ ജോലി ഒഴിവ് ശമ്പളം ഒരു ലക്ഷം ;താമസവും വിസയും ടിക്കറ്റും ഫ്രീ
സൗദി അറേബ്യയിൽ നഴ്സിങ് ജോലിയിലേക്ക് നിരവധി ഒഴിവുകൾ . സംസ്ഥാന സർക്കാർ സ്ഥാപനമായ ഒഡപെക് വഴി ബി എസ് സി നഴ്സുമാർക്ക് അവസരം . സ്ത്രീകൾക്ക് മാത്രമായിരിക്കും അപേക്ഷിക്കാൻ സാധിക്കുക
ബി എസ് സി/ പി ബി ബി എൻ/ എം എസ് സി നഴ്സിങ്ങ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ബേൺസ്, ക്രിട്ടിക്കൽ കെയർ യൂണിറ്റ് (സി സി യു), ഡയാലിസിസ്, എമർജൻസി റൂം (ഇ ആർ), ഐ സി യു (അഡൾട്ട്), ന്യൂബോൺ ഇന്റന്‍സീവ് കെയർ യൂണിറ്റ് (എൻ ഐ സി യു), ഓങ്കോളജി, ഓപ്പറേറ്റിംഗ് റൂം ( ഒ ആർ), പീഡിയാട്രിക് ഇന്റന്‍സീവ് കെയർ യൂണിറ്റ് (പി ഐ സി യു), റിക്കവറി എന്നീ സ്പെഷ്യാലിറ്റികളിലാണ് ഒഴിവുകൾ ഉള്ളത്.
കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തിപരിചയം വേണം. ഇപ്പോൾ ജോലി ചെയ്യുന്നവരായിരിക്കണം. മുഴുവൻ കരിയറിൽ 6 മാസത്തിൽ കൂടുതൽ ഇടവേളയുളളവരുടെ അപേക്ഷകൾ സ്വീകരിക്കില്ല. പ്രൊഫഷണൽ ക്ലാസ്സിഫിക്കേഷന്‍ ( യോഗ്യതയും, ഡാറ്റാഫ്ലോ വെരിഫിക്കേഷനും പൂർത്തിയാക്കിയിരിക്കണം. പ്രോമെട്രിക് പാസായവർക്ക് മുൻഗണന ലഭിക്കും. അപേക്ഷിക്കാനുള്ള പ്രായപരിധി 35 വയസാണ്.
92,000ത്തോളം ഇന്ത്യൻ രൂപ ശമ്പളമായി ലഭിക്കും. കൂടാതെ എക്സ്പീരിയൻസ് അലവൻസും ഉണ്ടാകും. താമസവും വിസയും ടിക്കറ്റും തൊഴിലുടമ നൽകും. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റ, പാസ്പോർട്ട് സൈസ് ഫോട്ടോ (വെളുത്ത പശ്ചാത്തലത്തിൽ) , 6 മാസത്തെ കാലാവധിയുള്ള പാസ്‌പോർട്ട്, ഡിഗ്രി സർട്ടിഫിക്കറ്റ്, രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, ഇപ്പോൾ ജോലി ചെയ്യുന്ന സ്ഥാപനത്തിലേത് അടക്കമുള്ള പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് എന്നിവ സഹിതം gcc@odepc.in എന്ന മെയിൽ ഐഡിയിൽ നവംബർ 25 ന മുൻപായി അപേക്ഷിക്കണം.
മെയിലിന്റെ സബ്ജെക്ട് ലൈനിൽ 'ഫീമെയിൽ നഴ്സസ് ടു എംഒഎച്ച്-കെഎസ്എ' എന്ന് എഴുതണം.
https://www.facebook.com/Malayalivartha