പി.എസ്.സി. സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് പരീക്ഷത്തീയതി മാറ്റിവെക്കണമെന്നാവശ്യപ്പെട്ട് ഉദ്യോഗാര്‍ഥികള്‍

പി.എസ്.സി. സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് പരീക്ഷത്തീയതി മാറ്റിവെക്കണമെന്നാവശ്യപ്പെട്ട് ഉദ്യോഗാര്‍ഥികള്‍. സെക്രട്ടേറിയറ്റ്/പി.എസ്.സി./ഓഡിറ്റ് വകുപ്പ് തുടങ്ങിയവയിലേക്ക് അസിസ്റ്റന്റ്/ഓഡിറ്റര്‍ ഉള്‍പ്പെടെയുള്ള ബിരുദതല പൊതുപ്രാഥമിക പരീക്ഷയുടെ പിറ്റേന്നാണ് യു.പി.എസ്.സി.യുടെ സിവില്‍ സര്‍വീസസ് പരീക്ഷ നടക്കുന്നത്.
രണ്ടിനും അപേക്ഷിച്ചവര്‍ക്ക് ഏതെങ്കിലും ഒന്നിനുള്ള അവസരം നഷ്ടപ്പെടുമോയെന്നാണ് ആശങ്കയുള്ളത്. മേയ് 24-നാണ് പി.എസ്.സി.യുടെ പരീക്ഷ. പിറ്റേന്നാണ് യു.പി.എസ്.സി.യുടെ പരീക്ഷ. ഇതിന് കേരളത്തില്‍ പരീക്ഷാകേന്ദ്രങ്ങള്‍ കുറവാണ്. 24-ന് വൈകുന്നേരംവരെയുള്ള പി.എസ്.സി പരീക്ഷയ്ക്കുശേഷം പിറ്റേന്ന് രാവിലെ ദൂരെയുള്ള പരീക്ഷാകേന്ദ്രത്തില്‍ യു.പി.എസ്.സി.യുടെ പരീക്ഷയ്‌ക്കെത്തുന്നത് ഉദ്യോഗാര്‍ഥികള്‍ക്ക് വെല്ലുവിളിയായി മാറും.
പോലീസ് എസ്.ഐ., എക്‌സൈസ് ഇന്‍സ്‌പെക്ടര്‍, റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എന്നിവയ്ക്കും പൊതുവായിട്ടാണ് പി.എസ്.സി. പരീക്ഷ നടത്തുന്നത്. യു.പി.എസ്.സി. ആറുമാസം മുമ്പേ പരീക്ഷ നിശ്ചയിച്ചതാണ് .
"
https://www.facebook.com/Malayalivartha