ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷനിൽ 103 ഒഴിവുകൾ ; 1,20,000 രൂപ വരെ ശമ്പളം

ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് (എച്ച്പിസിഎല്‍) ജൂനിയര്‍ എക്‌സിക്യൂട്ടീവ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. 103 ഒഴിവുകളുണ്ട്. ബന്ധപ്പെട്ട മേഖലയില്‍ ഡിപ്ലോമയുള്ളവരും 25 വയസ്സില്‍ താഴെ പ്രായമുള്ളവരുമായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി മെയ് 21 രാത്രി 11.59 വരെയാണ്.
എച്ച്പിസിഎല്‍-ലെ ജൂനിയര്‍ എക്‌സിക്യൂട്ടീവ് തസ്തികയിലേക്ക് യോഗ്യത നേടുന്നതിന് ഉദ്യോഗാര്‍ത്ഥികള്‍ താഴെ പറയുന്ന ഘട്ടങ്ങളിലൂടെ കടന്നുപോകേണ്ടി വരും:
കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ (സിബിടി)
ഗ്രൂപ്പ് ടാസ്‌ക്/ഗ്രൂപ്പ് ഡിസ്‌കഷന്‍
സ്‌കില്‍ ടെസ്റ്റ്
വ്യക്തിഗത അഭിമുഖം
ജോലിക്കു മുമ്പുള്ള വൈദ്യപരിശോധന
കായികക്ഷമതാ പരീക്ഷ
അപേക്ഷാ ഫീസും ശമ്പളവും
അണ്‍റിസര്‍വ്ഡ് (യുആര്‍), മറ്റ് പിന്നാക്ക വിഭാഗക്കാര്‍ - നോണ്‍-ക്രീമി ലെയര്‍ (ഒബിസി-എന്‍സിഎല്‍), സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗക്കാര്‍ (ഇഡബ്ല്യുഎസ്) എന്നിവര്‍ക്ക് 1,180 രൂപ അപേക്ഷാ ഫീസ് ബാധകമാണ്.
തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രതിമാസം 30,000 രൂപ മുതല്‍ 1,20,000 രൂപ വരെ ശമ്പളം ലഭിക്കും.
ജൂനിയര്‍ എക്‌സിക്യൂട്ടീവ് (മെക്കാനിക്കല്‍)
ജൂനിയര്‍ എക്‌സിക്യൂട്ടീവ് (ഇലക്ട്രിക്കല്‍)
ജൂനിയര്‍ എക്‌സിക്യൂട്ടീവ് (ഇന്‍സ്ട്രുമെന്റേഷന്‍)
ജൂനിയര്‍ എക്‌സിക്യൂട്ടീവ് (കെമിക്കല്‍)
ജൂനിയര്‍ എക്‌സിക്യൂട്ടീവ് (ഫയര്‍ & സേഫ്റ്റി) എന്നീ വിഭാഗങ്ങളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജൂനിയര്‍ എക്‌സിക്യൂട്ടീവ് തസ്തികയിലേക്ക് അപേക്ഷിക്കാം
വിശദവിവരങ്ങള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കാം: https://www.hindustanpetroleum.com/
https://www.facebook.com/Malayalivartha