കേരളത്തിലെ വിവിധ ജില്ലകളില്‍ നിരവധി ഒഴിവുകള്‍ പരീക്ഷയില്ല

തിരുവനന്തപുരം ഐടി മിഷനില്‍ നിരവധി ഒഴിവുകള്‍. കരാര്‍ നിയമനമാണ്. ജുലൈ 26 വരെയാണ് അപേക്ഷിക്കാനാകുക. തസ്തിക, യോഗ്യത, ശമ്പളം തുടങ്ങിയ വിശദവിവരങ്ങള്‍ പരിശോധിക്കാം. ഇ ഗവേണന്‍സ് ഹെഡ്1 ഒഴിവ്. അപേക്ഷിക്കാനുള്ള പ്രായപരിധി 55 വയസ്. എഞ്ചിനിയറിങ് ബിരുദം/ എംസിഎ/എം എസ് സി കമ്പ്യൂട്ടര്‍ സയന്‍സ് / എം എസ് സി (ഐടി). 10 വര്‍ഷത്തെ പ്രവൃത്തിപരിചയം.ശമ്പളം1,80,000
ലീഡ് സെക്യൂരിറ്റി അനലിസ്റ്റ്/ സീനിയര്‍ ഇന്‍ഫര്‍മേഷന്‍ അനലിിസ്റ്റ്, സിഇആര്‍ടി കെ പ്രൊജക്ട്).ഒരു വര്‍ഷത്തെ കരാര്‍ നിയമനം. അപേക്ഷിക്കാനുള്ള ഉയര്‍ന്ന പ്രായപരിധി 40 വയസ്. ബിഇ/ബിടെക് (സിഎസ്/ഇസി/ഐടി)/എംസിഎ. നാല് മുതല്‍ ആറ് വര്‍ഷത്തെ പ്രവൃത്തിപരിചയം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 80,000 ശമ്പളം ലഭിക്കും.
തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്ററില്‍ കരാറടിസ്ഥാനത്തില്‍ ഓപ്പറേഷന്‍ തിയറ്റര്‍ ടെക്‌നിഷ്യനെ നിയമിക്കുന്നതിന് ആഗസ്റ്റ് 7 ന് രാവിലെ 11 മണിക്ക് ഇന്റര്‍വ്യൂ നടത്തും. വിശദവിവരങ്ങള്‍ക്ക്: www.rcctvm.gov.in. യങ് പ്രൊഫഷണല്‍ ഐ സി എ ആര്‍ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജിയില്‍ യങ് പ്രൊഫഷണല്‍I വിഭാഗത്തില്‍ ഒഴിവുകളിലേക്ക് (കരാര്‍ അടിസ്ഥാനത്തില്‍) വാക്ക്ഇന്‍ഇന്റര്‍വ്യൂ നടത്തപ്പെടുന്നു. 'ഓള്‍ ഇന്ത്യ നെറ്റ്‌വര്‍ക്ക് പ്രൊജക്റ്റ് ഓണ്‍ ഫിഷ് ഹെല്‍ത്ത് ഇന്‍ QAM ഡിവിഷന്‍' എന്ന പ്രോജെക്ടിലെ ഒരു ഒഴിവിലേക്കാണ് ഇന്റര്‍വ്യൂ . ഈ തസ്തിക പൂര്‍ണ്ണമായും കരാര്‍ അടിസ്ഥാനത്തിലുള്ളതാണ്. വാക്ക്ഇന്‍ഇന്റര്‍വ്യൂ 24 ജൂലൈ 2025ന് രാവിലെ 10.30ന് നടത്തപ്പെടും.
പ്രൊജക്റ്റ് വിശദാംശങ്ങള്‍, ഇന്റര്‍വ്യൂ തീയതി, യോഗ്യത, പരിചയം, പ്രായം, വേതനം തുടങ്ങിയവ സംബന്ധിച്ച വിശദാംശങ്ങള്‍ക്ക് www.cift.res.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
സോഫ്റ്റ് വെയര്‍ ആര്‍ക്കിടെക്ട്. അപേക്ഷിക്കാനുള്ള പ്രായപരിധി 34 45 വയസ്. ബിഇ/ബിടെക് (സിഎസ്/ഇസിഇ/ഐടി) അല്ലെങ്കില്‍ എംസിഎ. കുറഞ്ഞത് 10 വര്‍ഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്. ശമ്പളം80,000 രൂപ. സീനിയര്‍ നെറ്റ്വര്‍ക്ക് എഞ്ചിനീയര്‍35 വയസ്. യോഗ്യതബിഇ/ഇലക്ട്രോണിക്‌സില്‍ ബിടെക്/ കമ്പ്യൂട്ടര്‍ സയന്‍സ്. മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയം. 52,000 രൂപയാണ് ശമ്പളം. ഹാന്‍ഡ് ഹോള്‍ഡ് സപ്പോര്‍ട്ട് എഞ്ചിനിയര്‍ , ഡിഇജിഎസ് (ഒരു വര്‍ഷത്തെ കരാര്‍). കൊല്ലം , കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, കാസര്‍ഗോഡ് എന്നിവിടങ്ങളിലെല്ലാം ഒഴിവുണ്ട്. പ്രായപരിധി 36 വയസാണ്. യോഗ്യത ബിടെക് അല്ലെങ്കില്‍ മൂന്ന് വര്‍ഷത്തെ ഡിപ്ലോമ (ഹാര്‍ഡ്വെയര്‍/ കമ്പ്യൂട്ടര്‍/ഐടി). ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം. ശമ്പളം 21,000 രൂപ.
മിഷന്‍ കോഡിനേറ്റര്‍ഒരു ഒഴിവ്‌യോഗ്യത ബിഇ/ ബിടെക് (ഐടി,സിഎസ്, ഇസിഇ)/എംസിഎ/എംഎസ്സി (സിഎസ് , ഐടി). അഞ്ച് വര്‍ഷത്തെ പ്രവൃത്തിപരിചയം. ശമ്പളം95,6001,53,200 ലീഡ് സെക്യൂരിറ്റി അനലിസ്റ്റ്/ സീനിയര്‍ ഇന്‍ഫര്‍മേഷന്‍ അനലിിസ്റ്റ്, സിഇആര്‍ടി കെ പ്രൊജക്ട്).ഒരു വര്‍ഷത്തെ കരാര്‍ നിയമനം. അപേക്ഷിക്കാനുള്ള ഉയര്‍ന്ന പ്രായപരിധി 40 വയസ്. ബിഇ/ബിടെക് (സിഎസ്/ഇസി/ഐടി)/എംസിഎ. നാല് മുതല്‍ ആറ് വര്‍ഷത്തെ പ്രവൃത്തിപരിചയം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 80,000 ശമ്പളം ലഭിക്കും.
ഡയറ്റീഷ്യന്‍ നിയമനം കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രം കെഎഎസ്പിക്ക് കീഴില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഡയറ്റീഷ്യനെ നിയമിക്കും. യോഗ്യത: ന്യൂട്രീഷന്‍ ആന്‍ഡ് ഡയറ്റെറ്റിക്‌സില്‍ ഡിപ്ലോമ. പ്രായപരിധി: 1845. പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂലൈ 22ന് രാവിലെ 11ന് ഐഎംസിഎച്ച് സൂപ്രണ്ട് ഓഫീസില്‍ കൂടിക്കാഴ്ചക്കെത്തണം.
കുക്ക് നിയമനം
വളയം പഞ്ചായത്തിലെ കല്ലുനിരയിലെ കെഎപി ആറാം ബറ്റാലിയനില്‍ കുക്ക് തസ്തികയില്‍ രണ്ട് ക്യാമ്പ് ഫോളോവര്‍മാരെ ദിവസവേതനത്തില്‍ നിയമിക്കുന്നതിന് ജൂലൈ 26ന് രാവിലെ 11ന് ബറ്റാലിയന്‍ ഓഫീസില്‍ പ്രായോഗിക പരീക്ഷയും അഭിമുഖവും നടത്തും. ദിവസം 710 രൂപ നിരക്കില്‍ 59 ദിവസത്തേക്കാണ് നിയമനം. അപേക്ഷ, ആധാര്‍കാര്‍ഡ്, ബാങ്ക് അക്കൗണ്ട്, പാസ്ബുക്ക് എന്നിവ സഹിതം എത്തണം.
നഴ്‌സിങ് അസിസ്റ്റന്റ്, ഡ്രൈവര്‍ നിയമനം
കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചെസ്റ്റ് ഡിസീസസ് ഐസിയുവിലേക്ക് താല്‍ക്കാലികാടിസ്ഥാനത്തില്‍ നഴ്‌സിങ് അസിസ്റ്റന്റിനെയും ആശുപത്രി വികസന സമിതിക്ക് കീഴിലുള്ള ആംബുലന്‍സിലേക്ക് ദിവസവേതനത്തില്‍ ഡ്രൈവറെയും നിയമിക്കും. നഴ്‌സിങ് അസിസ്റ്റന്റിന് ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം ഉണ്ടാവണം. ബ്രോങ്കോസ്‌കോപ്പി തിയേറ്ററില്‍ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന.
നഴ്‌സിങ് അസിസ്റ്റന്റ് കൂടിക്കാഴ്ച ജൂലൈ 21ന് രാവിലെ 11നും ഡ്രൈവര്‍ കൂടിക്കാഴ്ച 12നും കാര്യാലയത്തില്‍ നടക്കും. ഫോണ്‍: 0495 2359645
കരാര്‍ നിയമനം
റാന്നിപെരുനാട് സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ മെഡിക്കല്‍ ഓഫീസര്‍, റേഡിയോഗ്രാഫര്‍, സെക്യൂരിറ്റി എന്നിവരെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നു. ബയോഡേറ്റയും സര്‍ട്ടിഫിക്കറ്റും സഹിതം ജൂലൈ 21 പകല്‍ മൂന്നിന് മുമ്പ് അപേക്ഷിക്കണം. രാത്രികാല സേവനത്തിന് സെക്യൂരിറ്റി തസ്തികയിലേക്ക് വിമുക്തഭടന്‍മാരെയാണ് നിയമിക്കുന്നത്. റാന്നിപെരുനാട് ഗ്രാമപഞ്ചായത്തില്‍ താമസിക്കുന്നവര്‍ക്ക് മുന്‍ഗണന. ഫോണ്‍: 04735 240478.
സീ റെസ്‌ക്യൂ ഗാര്‍ഡ് നിയമനം
എറണാകുളം ജില്ലയിലെ കടല്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി താല്ക്കാലികമായി സീ റെസ്‌ക്യൂ ഗാര്‍ഡമാരെ നിയമിക്കുന്നതിന് കേരള ഷറീസ് വകുപ്പ് വാക്ക്ഇന്‍ഇന്റര്‍വ്യു നടത്തുന്നു. ഒരു വര്‍ഷ ത്തേയ്ക്ക് കരാര്‍ അടിസ്ഥാനത്തിലായിരിക്കും നിയമനം ഉദ്യോഗാര്‍ത്ഥികള്‍ രജിസ്ട്രിട്രേഡ് മത്സ്യത്തൊഴിലാളികള്‍ ആയിരിക്കണം. നോവ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പോര്‍ട്‌സില്‍ പരിശീലനം പൂര്‍ത്തിയായവരും 20 വയസിനും 45 വയസിനും മദ്ധ്യേ പ്രായമുളളവര്‍ ആയിരിക്കണം. പ്രതികൂല കാലവസ്ഥയിലും കടലില്‍ നീന്താന്‍ ക്ഷമത ഉണ്ടാവണം. സീ റെസ്‌ക്യൂ ഗാര്‍ഡായി ജോലി ചെയിതുള്ള പ്രവൃത്തി പരിചയമുളളവര്‍ക്കും അതത് ജില്ലയില്‍ താമസിക്കുന്നവര്‍ക്കും 2018ലെ പ്രളയരക്ഷാ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തവര്‍ക്കും മുന്‍ഗണന ഉണ്ടായിരിക്കുന്നതാണ്. താല്പ്പര്യമുള്ളവര്‍ പ്രായം, യോഗ്യത, മേല്‍വിലാസം എന്നിവ തെളിയിക്കുന്ന രേഖകള്‍ സഹിതം 2025 ജൂലൈ 23ന് രാവിലെ 11 ന് എറണാകുളം മേഖലാ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കേണ്ടതാണ്. ഫോണ്‍ 04842502768.
ജോബ് ഫെയര്‍ കുന്നംകുളം അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി ജൂലൈ 19ന് ജോബ് ഫെയര്‍ സംഘടിപ്പിക്കുന്നു. യോഗ്യത : എസ് എസ് എല്‍ സി/പ്ലസ് ടു/ഐടിഐ/ഡിപ്ലോമ/ഡിഗ്രി/എംബിഎ/പിജി/ബി ടെക്ക്/ബി എഡ്. ഫോണ്‍ : 9495999675
https://www.facebook.com/Malayalivartha