സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ പ്രൊബേഷനറി ഓഫീസറാകാം

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ പ്രൊബേഷനറി ഓഫിസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 2313 ഒഴിവുകളാണ് ഉള്ളത്. എസ്.സി (347), എസ്.ടി (350), ഒ.ബി.സി (606), ജനറല്‍ (1010) എന്നിങ്ങനെയാണ് ഒഴിവുകള്‍.
ഏതെങ്കിലും വിഷയത്തില്‍ അംഗീകൃത ബിരുദമാന് യോഗ്യത.
ജൂലൈ ഒന്നിനുമുമ്പ് കോഴ്സ് പൂര്‍ത്തിയാക്കുന്നവര്‍ക്കും അപേക്ഷിക്കാം.
അപേക്ഷകരുടെ പ്രായം 21നും 30നുമിടയിലായിരിക്കണം.
ഏപ്രിൽ ഒന്നിന് 21നും 30നുമിടയിൽ പ്രായമുള്ളവരായിരിക്കണം അപേക്ഷകർ.
എസ്.സി/ എസ്.ടി വിഭാഗത്തിന് അഞ്ചുവര്‍ഷവും ഒ.ബി.സിക്ക് മൂന്നുവര്‍ഷവും ഭിന്നശേഷിക്കാര്‍ (എസ്.സി/ എസ്.ടി-15, ഒ.ബി.സി-13, ജനറല്‍-10) വര്‍ഷത്തേക്കും ഇളവ് ലഭിക്കും.
പ്രിലിമിനറി, മെയിന്‍ പരീക്ഷക്കും ഗ്രൂപ്പ് ചര്‍ച്ചക്കും ശേഷമായിരിക്കും തെരഞ്ഞെടുപ്പ്.
പ്രിലിമിനറി ടെസ്റ്റ് 100 മാര്‍ക്കിന്‍െറ ഒബ്ജക്റ്റീവ് ടൈപ്പ് ചോദ്യങ്ങളായിരിക്കും. ഇംഗ്ളീഷ് ഭാഷ, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ്, റീസണിങ് എബിലിറ്റി എന്നിവയില്‍നിന്നുള്ള ചോദ്യങ്ങളുണ്ടാകും. ഒരു മണിക്കൂര്‍ സമയമാണ് അനുവദിക്കുക.
മെയിന്‍ പരീക്ഷക്ക് 200 മാര്‍ക്കിന് ഒബ്ജക്റ്റീവ് ടൈപ്പ് ചോദ്യങ്ങളും 50 മാര്‍ക്കിന് വിവരണാത്മക ചോദ്യങ്ങളുമുണ്ടാകും. സമയം 3 മണിക്കൂർ.
റീസണിങ് ആന്‍ഡ് കമ്പ്യൂട്ടര്‍ ആപ്റ്റിറ്റ്യൂഡ്, ഡാറ്റ അനാലിസിസ് ആന്‍ഡ് ഇന്‍റര്‍പ്രട്ടേഷന്‍, ജനറല്‍/ ഇക്കണോമി/ ബാങ്കിങ് അവയര്‍നെസ്/ ഇംഗ്ളീഷ് ഭാഷ എന്നിവയില്‍നിന്നുള്ള ചോദ്യങ്ങളാണ് ഇതിൽ ഉണ്ടായിരിക്കുക. . വിവരണാ ത്മക പരീക്ഷക്ക് 30 മിനിറ്റ് സമയമാണ് ഉണ്ടാവുക.
ആലപ്പുഴ, കണ്ണൂര്‍, കൊച്ചി, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശ്ശൂര്‍, തിരുവനന്തപുരം എന്നിവിടങ്ങളില്‍ പരീക്ഷ കേന്ദ്രങ്ങളുണ്ടാകും. ഓണ്‍ലൈന്‍ ടെസ്റ്റാണ്.
www.sbi.com എന്ന വെബ്സൈറ്റ് വഴി മാര്‍ച്ച് ആറുവരെ അപേക്ഷിക്കാം.
വിശദ വിവരങ്ങള്‍ക്ക് വെബ്സൈറ്റ് സന്ദര്‍ശിക്കാം.
https://www.facebook.com/Malayalivartha