പി.എസ്.സി പരീക്ഷ : മലയാളം നിര്‍ബന്ധമാക്കി

പി.എസ്.സി. നടത്തുന്ന എല്ലാ എഴുത്തുപരീക്ഷകളിലും ഒരു പേപ്പര്‍ നിര്‍ബന്ധമായും മലയാളത്തിലായിരിക്കണമെന്ന് 17 വര്‍ഷംമുമ്പേ ഉത്തരവുണ്ട്. പഴയ ഉത്തരവ് നിലവിലിരിക്കേയാണ് പി.എസ.സി പരീക്ഷകളില്‍ 10 ചോദ്യങ്ങള്‍ മലയാളവുമായി ബന്ധപ്പെട്ടതായിരിക്കണമെന്ന പുതിയ തീരുമാനം.2000 ഫെബ്രുവരി ഏഴിന് സംസ്ഥാന ചീഫ് സെക്രട്ടറിയായിരുന്ന എം. മോഹന്‍കുമാര്‍ ഇറക്കിയ ഉത്തരവില്‍ പി.എസ്.സി. നടത്തുന്ന എല്ലാ എഴുത്തുപരീക്ഷകള്‍ക്കും ഭാഷാ ന്യൂനപക്ഷങ്ങള്‍ക്ക് നിലവിലുള്ള അവകാശം നിലനിര്‍ത്തിക്കൊണ്ട് ഒരു പേപ്പര്‍ മലയാളത്തില്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കണമെന്നാണ് വ്യവസ്ഥ. എന്നാല്‍ ഇത് പൂഴ്ത്തിവെച്ചാണ് പി.എസ്.സി. ഇപ്പോഴും ഇംഗ്ലീഷില്‍ത്തന്നെ പരീക്ഷകള്‍ നടത്തുന്നത്.
ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും അതത് പി.എസ്.സികള്‍ പരീക്ഷ നടത്തുന്നത്. അവരുടെ മാതൃഭാഷയിലും അവിടത്തെ ഭാഷാന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടി ഇംഗ്ലീഷിലുമാണ്. മറ്റു സംസ്ഥാനങ്ങളില്‍ അവരവരുടെ മാതൃഭാഷകളില്‍ പരീക്ഷ നടത്തുമ്പോള്‍ കേരളത്തില്‍ 97 ശതമാനം വരുന്ന മലയാളികള്‍ക്കായി പി.എസ്.സി ഇംഗ്ലീഷിലാണ് പരീക്ഷ നടത്തുന്നത്. എന്നാല്‍ ഇപ്പോഴും സര്‍ക്കാര്‍ ഉത്തരവ് ഇനിയും പി.എസ്.സി നടപ്പിലാക്കിയിട്ടില്ല
https://www.facebook.com/Malayalivartha