നിഷ് ശില്‍പ്പശാല മാര്‍ച്ച് ഒന്നുമുതല്‍

ശ്രവണവൈകല്യമുള്ളവരുടെ വിദ്യാഭ്യാസത്തില്‍ ഇന്ത്യന്‍ ആംഗ്യഭാഷയുടെ പ്രാധാന്യത്തെക്കുറിച്ച് ത്രിദിന രാജ്യാന്തര ശില്‍പ്പശാല സംഘടിപ്പിക്കുന്നു. നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിങ്‌ന്റെ നേതൃത്വത്തില്‍ ആക്കുളം നിഷ് ക്യാമ്പസില്‍ മാര്‍ച്ച് ഒന്നിന് രാവിലെ 9.30ന് ആരംഭിക്കുന്ന ശില്‍പ്പശാല നിഷ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. സാമുവല്‍ എന്‍ മാത്യു ഉദ്ഘാടനം ചെയ്യും.
രാജ്യത്തെ ബധിരമൂക വിദ്യാലയങ്ങളിലെ അധ്യാപകര്‍ക്കായി നടത്തുന്ന ശില്‍പ്പശാലയില്‍ ഈ രംഗത്തെ വിദഗ്ധര്‍ക്കൊപ്പം ശ്രവണപരിമിതരായ അധ്യാപകരും നിഷ് അധ്യാപകരും ക്‌ളാസുകള്‍ നയിക്കും. മാര്‍ച്ച് മൂന്നിന് സമാപിക്കുന്ന ശില്‍പ്പശാലയില്‍ ബധിരമൂക വിദ്യാര്‍ഥികളുടെ അധ്യാപകര്‍ക്കും താല്‍പ്പര്യമുള്ള മറ്റുള്ളവര്‍ക്കും സൗജന്യ രജിസ്‌ട്രേഷന്‍ ഉണ്ടാകും. രജിസ്‌ട്രേഷന്‍ ഫോം നിഷ് www.nisha.ac.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും
https://www.facebook.com/Malayalivartha