വനിതകൾക്ക് ആർമിയിൽ സൗജന്യ നഴ്‌സിങ് പഠനവും ജോലിയും

സ്ത്രീകൾക്ക് സൗജന്യമായി ആർമി നഴ്സിങ് കോളേജുകളിൽ നാലുവർഷത്തെ ബി.എസ്സി. നഴ്സിങ് കോഴ്സ് പഠിക്കാം. വിജയകരമായി പഠനം പൂർത്തിയാക്കുന്നവർക്ക് മിലിട്ടറി നഴ്സിങ് സർവീസിൽ ജോലിയുംലഭിക്കും. തിരഞ്ഞെടുക്കപ്പെടുന്നവർ സൈന്യത്തിൽ 5 വർഷം സേവനമനുഷ്ഠിക്കണമെന്ന നിബന്ധയുണ്ട്.
1992 ഒക്ടോബർ ഒന്നിനും 2000 സപ്തംബർ 30 നും മധ്യേ ജനിച്ച അവിവാഹിതർക്കാണ് അവസരം. . നിയമപരമായി വിവാഹബന്ധം വേർപെടുത്തിയവരെയും ബാധ്യതകളില്ലാത്ത വിധവകളെയും പരിഗണിക്കും.
മിലിട്ടറി നഴ്‌സിംഗ് കോളേജുകൾ: പുണെ (40 സീറ്റ്) കൊൽക്കത്ത (30), അശ്വിനി (40), ന്യൂഡൽഹി (30), ലക്നൗ (40), ബെംഗളൂരു (30). ആകെ 210 സീറ്റ് ആണ് ഉള്ളത് .
റെഗുലറായി പഠിച്ച് പ്ലസ് ടു/തുല്യപരീക്ഷയിൽ ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് വിഷയങ്ങൾക്ക് മൊത്തം 50 ശതമാനം മാർക്കിൽ കുറയാതെ ആദ്യ തവണ വിജയിച്ചിരിക്കണം. പ്രൈവറ്റായോ ഏതെങ്കിലും വിഷയം കംപാർട്ടുമെന്റലായോ എഴുതി വിജയിച്ചവരെ പരിഗണിക്കില്ല. 2017-ൽ ഫൈനൽ യോഗ്യതാ പരീക്ഷയെഴുതുന്നവരെയും താത്കാലികമായി പരിഗണിക്കും.
ശാരീരിക യോഗ്യത: കുറഞ്ഞഉയരം 148 സെ.മീറ്റർ. ഭാരം 39 കിലോഗ്രാമിൽ കുറയരുത്. നല്ല കാഴ്ചശക്തി. മെഡിക്കൽ, ഫിസിക്കൽ ഫിറ്റ്നസ് ഉണ്ടായിരിക്കണം. വൈകല്യങ്ങൾ പാടില്ല.
പ്രവേശനപരീക്ഷ
90 മിനുട്ട് ദൈർഘ്യമുള്ള പരീക്ഷ ഏപ്രിലിൽ. ജനറൽ ഇംഗ്ലീഷ്, ബയോളജി, ഫിസിക്സ്, കെമിസ്ട്രി, ജനറൽ ഇന്റലിജൻസ് എന്നീ മേഖലകളിൽ പ്രാഗത്ഭ്യം അളക്കുന്ന ചോദ്യങ്ങൾ പരീക്ഷയ്ക്കുണ്ടാവും. ഫലപ്രഖ്യാപനം മെയ് മാസത്തിലുണ്ടാവും
പരീക്ഷാകേന്ദ്രങ്ങൾ:
തിരുവനന്തപുരം, കൊച്ചി, വെല്ലിങ്ടൺ, ഏഴിമല (കണ്ണൂർ), ബെംഗളൂരു, ചെന്നൈ, അംബാല, മുംബൈ, ഡൽഹി, പുണെ, ലഖ്നൗ, ആഗ്ര, ഗുവാഹാട്ടി, ജയ്പൂർ, സക്കന്തരാബാദ്, ഭോപാൽ, ജബൽപുർ, മീററ്റ്, കൊൽക്കത്ത
അഭിമുഖവും തിരഞ്ഞെടുപ്പും:
എഴുത്തുപരീക്ഷയിൽ തിളങ്ങുന്നവരെ മെയ് മാസത്തിൽ തന്നെ ഇന്റർവ്യൂവിന് ക്ഷണിക്കും. അന്തിമതിരഞ്ഞെടുപ്പ് വൈദ്യപരിശോധനയ്ക്ക് വിധേയമായിട്ടായിരിക്കും.
അപേക്ഷ നൽകേണ്ട അവസാനതീയതി മാർച്ച് 12
വെബ്‌സൈറ്റ്: www.joinindianarmy.nic.in
https://www.facebook.com/Malayalivartha