മെഗാ തൊഴില്‍മേള മാര്‍ച്ച് 11 ന്

ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിനു കീഴിലുളള എംപ്ലോയബിലിറ്റി സെന്റര്‍ മാര്‍ച്ച് 11 ന് രാവിലെ 8 മുതല്‍ വൈകിട്ട് 5 വരെ പുന്നപ്ര കോളേജ് ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് മാനേജ്‌മെന്റില്‍ മെഗാ തൊഴില്‍മേള സംഘടിപ്പിക്കുന്നു. നാഷണല്‍ എംപ്ലോയ്‌മെന്റ് സര്‍വീസ് വകുപ്പിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ഐ.ടി., ഹോസ്പിറ്റല്‍, വിപണനമേഖല, ബി.പി.ഒ., ഓട്ടോ മൊബൈല്‍സ്, ടെലികോം, ഇലക്‌ട്രോണിക്‌സ് മേഖലകളിലടക്കം പ്രമുഖരായ മുപ്പതിലധികം സ്വകാര്യ കമ്പനികളാണ് മേളയില്‍ എത്തുന്നത്.
ബി.ടെക്., ബി.ഇ., സോഫ്റ്റ്‌വേര്‍ ട്രെയിനീസ്, ബിസിനസ് ഡെവലപ്‌മെന്റ്, ഐ.ഒ.എസ്. ഡെവലപ്പര്‍, പി.എച്ച്.പി. ഡെവലപ്പര്‍, ജാവാ ഡെവലപ്പര്‍, ആന്‍ഡ്രോയിഡ് ഡെവലപ്പര്‍, ബി.ഫാം, മാനേജ്‌മെന്റ് പ്രൊഫഷനലുകള്‍, ഓഫീസ് അഡ്മിനിസ്‌ട്രേഷന്‍, വീഡിയോഗ്രാഫര്‍, ആല്‍ബം ഡിസൈനര്‍, പാരാമെഡിക്കല്‍ ഡ്രൈവര്‍ തുടങ്ങി വിവിധ ഒഴിവുകളിലേക്കും ഐ.ടി.ഐ., ഐ.ടി.സി., പ്‌ളസ് ടു, ബിരുദ യോഗ്യതകളുള്ളവര്‍ക്കും അവസരങ്ങള്‍ ഏറെയുണ്ട്.
മേളയില്‍ പങ്കെടുക്കുന്ന ഉദ്യോഗാര്‍ഥികള്‍ കുറഞ്ഞത് നാലു സെറ്റ് ബയോഡേറ്റയും സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പും കൈയില്‍ കരുതണം. പ്ലസ് ടു പാസായ 35 വയസ്സില്‍ താഴെയുള്ള ഉദ്യോഗാര്‍ഥിക്ക്, തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും 250 രൂപയും കൊടുത്ത് എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്യാം. ആലപ്പുഴ മിനി സിവില്‍ സ്‌റ്റേഷനിലാണ് എംപ്ലോയബിലിറ്റി സെന്റര്‍.
ഫോണ്‍: 0477-2230624, 9656581883.
https://www.facebook.com/Malayalivartha