സര്‍ക്കാര്‍ ആശുപത്രികളില്‍ 5257 പുതിയ തസ്തികകള്‍

ആരോഗ്യമേഖലയില്‍ പുതിയ തസ്തികകള്‍ സൃഷ് ടിച്ചും സൗകര്യങ്ങള്‍ മെച്ചപ്പെടുത്തിയും നവീകരിക്കുന്നതിനുള്ള പദ്ധതികള്‍ ബജറ്റില്‍ പ്രഖ്യാപിച്ചു. 170 പ്രാഥമിക കേന്ദ്രങ്ങളെ കുടുംബ ആസ്പത്രികളാക്കി മാറ്റും. ഇതിനായി 170 പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിലായി 1350 ഡോക് ടര്‍മാരുടെയും 1110 സ്റ്റാഫ് നഴ്‌സ് തസ്തികകളും സൃഷ് ടിക്കും. ഇതില്‍ മൂന്നിലൊന്ന് പേരെ ഈ വര്‍ഷം തന്നെ നിയമിക്കും. ശേഷിക്കുന്ന തസ്തികകളില്‍ അടുത്ത രണ്ട് വര്‍ഷം കൊണ്ട് നിയമനം നടത്തും.
മെഡിക്കൽ കോളജുകളിലെ ഡോക്ടർമാരുടെയും അനുബന്ധ ജീവനക്കാരുടെയും കുറവ് നികത്തും. ഇതിനായി സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളില്‍ 45 അധ്യാപക തസ്തികകള്‍ സൃഷ് ടിക്കും. കൂടാതെ മെഡിക്കല്‍ കോളജുകളില്‍ 2877 സ്റ്റാഫ് നഴ്‌സുമാരേയും 1870 പാരാമെഡിക്കല്‍ സ്റ്റാഫിനേയും നിയമിക്കും. മെഡിക്കല്‍ കോളജുകളിലെ തസ്തികകളില്‍ 221 എണ്ണം ഈ വര്‍ഷം ശേഷിക്കുന്നവ അടുത്ത മൂന്നു വര്‍ഷങ്ങളിലുമായിട്ടാകും നിയമിക്കുക.
ജില്ലാ താലൂക്ക് ജനറല്‍ ആശുപത്രികള്‍ക്ക് 2,000 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ നടത്താനും ഉദ്ദേശിക്കുന്നുണ്ട്.
രക്തസമ്മർദ്ദ, പ്രമേഹ, കൊളസ്‌ട്രോൾ രോഗികൾക്ക് പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ വഴി സൗജന്യമരുന്ന് ലഭ്യമാക്കുന്ന പദ്ധതിയും ബജറ്റിൽ പറഞ്ഞിട്ടുണ്ട്.
https://www.facebook.com/Malayalivartha