ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡില്‍ അപ്രന്റിസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു

ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡില്‍ 200 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഒഴിവുകള്‍ - ഫിറ്റര്‍32, ടര്‍ണര്‍6, വെല്‍ഡര്‍4, ഇലക്ട്രീഷ്യന്‍28, മെഷീനിസ്റ്റ് 6, ഡിമാന്‍ (സിവില്‍)4, ഡിമാന്‍( മെക്കാനിക്കല്‍)10, ഇലക്ട്രോണിക്‌സ് മെക്കാനിക് 32, ഇഛജഅ 70, റെഫ്രിജറേഷന്‍ ആന്‍ഡ് എയര്‍ കണ്ടീഷന്‍2, ഇലക്ട്രോ പ്ലേറ്റര്‍ 6.
യോഗ്യത - 2014, 2015, 2016 വര്‍ഷങ്ങളിലൊന്നില്‍ ഐ.ടി.ഐ.യില്‍നിന്ന് എന്‍.സി.വി.ടി. സ്‌കീം പ്രകാരമുള്ള ക്രാഫ്റ്റ്മാന്‍ ട്രെയിനിങ് പാസായിരിക്കണം. എഴുത്തുപരീക്ഷ, അഭിമുഖം എന്നിവയിലൂടെയായിരിക്കും തിരഞ്ഞെടുപ്പ്. ഒരുവര്‍ഷമായിരിക്കും പരിശീലനകാലാവധി. അപ്രന്റിസ് നിയമത്തിന്റെ അടിസ്ഥാനത്തിലായിരിക്കും സ്‌റ്റൈപ്പെന്‍ഡ്
പ്രായം - 2017 ഫെബ്രുവരി 28 അടിസ്ഥാനമാക്കിയാണ് കണക്കാക്കുന്നത്. 28 വയസ്സില്‍ താഴെയായിരിക്കുണം.എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് അഞ്ചുവര്‍ഷത്തെയും ഒ.ബി.സി.ക്കാര്‍ക്ക് മൂന്നുവര്‍ഷത്തെയും വയസ്സിളവ് ലഭിക്കും. കേന്ദ്രസര്‍ക്കാരിന്റെ അപ്രന്റിസ്ഷിപ് പോര്‍ട്ടലായ www.apprenticeship.gov.in ലൂടെ അപേക്ഷിക്കണം.
https://www.facebook.com/Malayalivartha