ഒറ്റത്തവണ രജിസ്‌ട്രേഷന് ആധാര്‍ നിര്‍ബന്ധമാക്കി

ഒറ്റത്തവണ രജിസ്‌ഷ്രേടന് ആധാര്‍ നിര്‍ബന്ധമാക്കി. മാര്‍ച്ച് ആറിനു ചേര്‍ന്ന കമ്മിഷന്‍ യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്. ആധാര്‍കാര്‍ഡ് ഇല്ലാത്തവര്‍ക്കും ഇപ്പോള്‍ അപേക്ഷിക്കാവുന്നതാണ്. ഇതുവരെ ഉള്‍പ്പെടുത്തിയിട്ടില്ലാത്തവര്‍ എത്രയുംവേഗം ആധാര്‍ പ്രൊഫൈലില്‍ ഉള്‍പ്പെടുത്തേണ്ടത് അത്യാവശ്യമാണ്. ഒറ്റത്തവണ രജിസ്‌ട്രേഷന്‍ ചെയ്തവരില്‍ പകുതിയോളം പേരും ആധാര്‍ ഉള്‍പ്പെടുത്തിയിട്ടില്ലാത്ത സാഹചര്യത്തിലാണ് കമ്മിഷന്‍ ഇത്തരം ഒരു നടപടി കൈക്കൊണ്ടത്. ഇതുനടപ്പിലാക്കുക വഴി അനര്‍ഹരായ അപേക്ഷകരെ ഒഴിവാക്കാന്‍ കഴിയുമെന്നാണ് പി.എസ്.സി. യുടെ പ്രതീക്ഷ.
https://www.facebook.com/Malayalivartha