CRPF- ല്‍ അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടറാകാം

സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്‌സില്‍ (CRPF) അസിസ്റ്റന്റ് സബ്ഇന്‍സ്‌പെക്ടര്‍ (സ്റ്റെനോഗ്രാഫര്‍) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്ത്രീകള്‍ക്കും അപേക്ഷിക്കാം.
യോഗ്യത: പ്ലസ് ടു അഥവാ തത്തുല്യം. മിനിറ്റില്‍ 80 വാക്ക് വേഗത്തില്‍ പത്തുമിനിറ്റ് ഡിക്‌റ്റേഷനും 50 മിനിറ്റ് ഇംഗ്ലീഷ് നോക്കിയെഴുത്തും അടങ്ങുന്ന സ്‌കില്‍ ടെസ്റ്റ് ഉണ്ടായിരിക്കും.
പ്രായപരിധി : 18 നും 25 നും മധേ്യ. 100 രൂപയാണ് അപേക്ഷാഫീസ്. സ്ത്രീകള്‍ക്കും പിന്നാക്ക വിഭാഗക്കാര്‍ക്കും വിമുക്തഭടന്മാര്‍ക്കും അപേക്ഷാഫീസ് ഇല്ല.
ശാരീരികയോഗ്യത: ഉയരം പുരുഷന്മാര്‍ക്ക് 165 സെ.മീ(എസ്.ടി. വിഭാഗക്കാര്‍ക്ക് 162.5 സെ.മി). സ്ത്രീകള്‍ക്ക് 155 സെ.മി (എസ്.ടി. വിഭാഗക്കാര്‍ക്ക് 150സെ.മി). നെഞ്ചളവ് പുരുഷന്‍മാര്‍ക്ക് 77-82 സെ.മി. (എസ്.ടി. 76-81 സെ.മി)
https://www.facebook.com/Malayalivartha