എസ്ബിഐയില്‍ സ്‌പെഷ്യലിസ്റ്റ് ഓഫീസര്‍: 255 ഒഴിവുകളുണ്ട്

സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സ്‌പെഷ്യലിസ്റ്റ് കേഡര്‍ തസ്തികകളിലേക്ക് യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. കൊച്ചിയിലും തിരുവനന്തപുരത്തം ഉള്‍പ്പെടെ 255 ഒഴിവുകളുണ്ട്. എസ് ബി ഐയുടെ വെല്‍ത്ത് മാനേജ്‌മെന്റ് വിഭാഗത്തിലേക്കാണ് നിയമനം. സെയില്‍സ് ഹെഡ്, പ്രൊഡക്ട്, ഇന്‍വസ്റ്റ്‌മെന്റ് ആന്‍ഡ് റിസര്‍ച്ച് ഹെഡ്, ഓപ്പറേഷന്‍സ് ഹെഡ്, മാനേജര്‍ (ബിസിനസ് ഡവലപ്പ്‌മെന്റ്), മാനേജര്‍ (ബിസിനസ് പ്രോസസ്), സെന്‍ട്രല്‍ റിസര്‍ച്ച് ടീം, അക്വിസിഷന്‍ റിലേഷന്‍ഷിപ്പ് മാനേജര്‍ അടക്കം 11 തസ്തികകളിലേക്കാണ് നിയമനം. www.sbi.co.in എന്ന വെബ്‌സൈറ്റിലൂടെയാണ് അപേക്ഷിക്കേണ്ടത് . അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഏപ്രില്‍ 10.
https://www.facebook.com/Malayalivartha