സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ നിരവധി ഒഴിവുകള്‍

സൗത്ത് ഇന്ത്യന്‍ ബാങ്ക് പ്രബേഷനറി ക്ലര്‍ക്ക് തസ്തികയിലെ 468 ഒഴിവുകളിലേക്ക് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. കേരളത്തില്‍ 340 ഒഴിവുകളാണുള്ളത്. തമിഴ്‌നാട്ടില്‍ 68 ഒഴിവുകളും ആന്ധ്രയിലും തെലങ്കാനയിലുമായി 35 ഒഴിവുകളും ഡല്‍ഹിയില്‍ 25 ഒഴിവുകളുമാണുള്ളത്.
യോഗ്യത: ബിരുദമാണ് യോഗ്യത.
26 വയസ്സാണ് ഉയര്‍ന്ന പ്രായം. 1992 ജനുവരി ഒന്നിനും 1997 ഡിസംബര്‍ 31നും ഇടയില്‍ ജനിച്ചവര്‍ക്ക് അപേക്ഷിക്കാം. അതത് സംസ്ഥാനങ്ങളില്‍ താമസിക്കുന്നവര്‍ക്കും പ്രാദേശികഭാഷ പ്രാവീണ്യമുള്ളവര്‍ക്കുമാണ് അപേക്ഷിക്കാന്‍ യോഗ്യത.
ഓണ്‍ലൈന്‍ പരീക്ഷ, പഴ്‌സനല്‍ ഇന്റര്‍വ്യൂ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. ആറു മാസത്തെ പ്രബേഷന്‍ ഉണ്ടായിരിക്കും. 2018 ജനുവരിയിലായിരിക്കും ഓണ്‍ലൈന്‍ പരീക്ഷ. ആലപ്പുഴ, കണ്ണൂര്‍, കൊച്ചി, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തിരുവനന്തപുരം, തൃശൂര്‍ എന്നിവയാണ് കേരളത്തിലെ പരീക്ഷകേന്ദ്രങ്ങള്‍.
ജനറല്‍ വിഭാഗത്തിന് 600 രൂപയും എസ്.സി, എസ്.ടി വിഭാഗത്തിന് 150 രൂപയുമാണ് ഫീസ്.
ഡിസംബര്‍ 30നകം ഓണ്‍ലൈനായി അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് "http://www.southindianbank.com"
https://www.facebook.com/Malayalivartha

























