ബാങ്ക് ഓഫ് മഹാരാഷ്ട്രയില്‍ 44 ഒഴിവുകൾ

ബാങ്ക് ഓഫ് മഹാരാഷ്ട്രയില്‍ വിവിധ തസ്തികകളിലായി ഒഴിവുകൾ. ആകെ 44 ഒഴിവുകളാണ് അറിയിച്ചിരിക്കുന്നത്.
സോഫ്റ്റ്‌വെയർ പ്രോഗ്രാമേഴ്സ് (ആന്‍ഡ്രോയ്ഡ് ഡവലപ്പേഴ്സ് ഉള്‍പ്പെടെ)- 04, സോഫ്റ്റ്‌വെയർ ടെസ്റ്റര്‍- 03, ഒറാക്കിള്‍ ഡാറ്റാബേസ് അഡ്മിനിസ്ട്രേറ്റര്‍- 01, എംഎസ്‌എസ്ക്യുഎല്‍ ഡാറ്റാബേസ് അഡ്മിനിസ്ട്രേറ്റര്‍- 01, നെറ്റ്‌വർക്ക് അഡ്മിനിസ്ട്രേറ്റര്‍- 04, ഡാറ്റാ അനാലിസിസ്- 10, ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി ഓഫീസര്‍ (സൈബര്‍ സെക്യൂരിറ്റിയില്‍ പരിചയം)- 05, മാനേജര്‍ (എച്ച്‌ആര്‍) - 05, ചീഫ് മാനേജര്‍ ക്രെഡിറ്റ് (എസ്‌എംജിഎസ്-IV) 10, ചീഫ് മാനേജര്‍ (ബാലന്‍സ് ഷീറ്റ് -എസ്‌എംജിഎസ്-കഢ) 01 എന്നിങ്ങനെയാണ് ഒഴിവ്.
അപേക്ഷകൾക്കായി ' www.bankofmaharashtra.in ' എന്ന വെബ്സൈറ്റ് സന്ദർശിക്കേണ്ടതാണ്. അപേക്ഷകൾ ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. ഓരോ തസ്തികക്കും ആവശ്യമായ യോഗ്യത, പ്രായം, അപേക്ഷിക്കേണ്ട തിയതി എന്നിവ വിശദമായി വെബ്‌സൈറ്റിൽ ലഭിക്കും. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 22 ആണ്.
https://www.facebook.com/Malayalivartha