എയര്‍ ഇന്ത്യ എക്സ്പ്രസ് ലിമിറ്റഡില്‍ വിവിധ ഡിപ്പാർട്ടുമെന്റുകളിലായി അവസരം

എയര്‍ ഇന്ത്യ എക്സ്പ്രസ് ലിമിറ്റഡില്‍ വിവിധ ഡിപ്പാര്‍ട്മെന്റില്‍ അവസരങ്ങൾ അറിയിച്ചിരിക്കുന്നു. ഓപ്പറേഷൻസ് ഡിപ്പാര്‍ട്മെന്റില്‍ മാനേജര്‍ (ഫ്ളൈറ്റ് ഡെസ്പാച്ച്), സീനിയര്‍ ഓഫീസര്‍ (ഫ്ളൈറ്റ് ഡെസ്പാച്ച്), ഓഫീസര്‍ (കോക്ക്പിറ്റ്, കാബിന്‍ ക്രൂ ഷെഡ്യൂളിങ്), കോ-ഓര്‍ഡിനേറ്റര്‍ (ഫ്ളൈറ്റ് ഡെസ്പാച്ച്), അസിസ്റ്റന്റ് (ടെക്നിക്കല്‍ ലൈബ്രറി), എയർപോർട്ട് സര്‍വീസില്‍ സീനിയര്‍ ഓഫീസര്‍ (കാറ്ററിങ്), ഓഫീസര്‍, സീനിയര്‍ അസിസ്റ്റന്റ് കൊമേഴ്സ്യല്‍ ഡിപ്പാര്‍ട്മെന്റില്‍ റൂട്ട് മാനേജര്‍, മാനേജര്‍ ഷെഡ്യൂളിങ് ആന്‍ഡ് നെറ്റ്‌വർക്ക് പ്ലാനിങ്, ഓഫീസര്‍- സെയില്‍സ് എന്നീ തസ്തികകളിലാണ് ഒഴിവുകൾ .
നിശ്ചിത മാതൃകയിലുള്ള അപേക്ഷ ഫെബ്രുവരി 15നകം The Chief of HR Air India Express Limited, Airlines House, Durbar Hall Road, Near Gandhi Square, Kochi- 682016 എന്ന വിലാസത്തില്‍ ലഭിക്കണം. വിശദവിവരങ്ങൾക്കായി ' www.airindiaexpress.in ' എന്ന വെബ്സൈറ്റ് സന്ദർശിക്കേണ്ടതാണ്.
https://www.facebook.com/Malayalivartha