ഡല്‍ഹി മെട്രോയിൽ 1984 ഒഴിവുകൾ

ഡല്‍ഹി മെട്രോ റെയില്‍കോര്‍പറേഷന്‍ ലിമിറ്റഡില്‍ വിവിധ തസ്തികകളിലേക്ക് സ്ഥിരനിയമനത്തിനും കരാര്‍ നിയമനത്തിനും അപേക്ഷകൾ ക്ഷണിക്കുന്നു.
ആകെ 1984 ഒഴിവാണുള്ളത്. 88 ഒഴിവിലേക്ക് എസ്സി/എസ്ടി വിഭാഗക്കാര്‍ക്ക് സ്പെഷ്യല്‍ റിക്രൂട്ട്മെന്റാണ്. 1572 എണ്ണത്തില്‍ സ്ഥിരനിയമനവും ബാക്കി കരാര്‍ അടിസ്ഥാനത്തില്‍ നാല് വര്‍ഷത്തേക്കുമാണ് നിയമനം അറിയിച്ചിരിക്കുന്നത്. ബിരുദ, ഡിപ്ലോമ, ഐടിഐ യോഗ്യതയുള്ളവര്‍ക്ക് വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാം.
റഗുലര്‍ എക്സിക്യൂട്ടീവ് തസ്തികയില്‍ അസിസ്റ്റന്റ് മാനേജര്‍ (ഇലക്‌ട്രിക്കല്‍)- 21, എസ്‌ആന്‍ഡ്ടി- 12, ഓപ്പറേഷന്‍സ്- 08, ഫയര്‍- 02, സ്റ്റോഴ്സ്- 02, എന്‍വയോണ്‍മെന്റ്- 01, ഐടി- 03
നോണ്‍ എക്സിക്യുട്ടീവ് തസ്തികയില്‍ ജൂനിയര്‍ എന്‍ജിനിയര്‍ ഇലക്‌ട്രിക്കല്‍- 192, ഇലക്‌ട്രോണിക്സ്-135, മെക്കാനിക്കല്‍- 87, സിവില്‍- 24, എന്‍വയോണ്‍മെന്റ്- 02, അസിസ്റ്റന്റ് പ്രോഗ്രാമര്‍- 09, ലീഗല്‍ അസിസ്റ്റന്റ്- 04, ഫയര്‍ ഇന്‍സ്പെക്ടര്‍- 10, ലൈബ്രേറിയന്‍- 02, മെയിന്റയ്നര്‍ ഇലക്‌ട്രീഷ്യന്‍- 317, മെയിന്റയ്നര്‍ ഇലക്‌ട്രോണിക് മെക്കാനിക്- 530, മെയിന്റയ്നര്‍ റഫ്രിജറേഷന്‍ ആന്‍ഡ് എസി മെക്കാനിക്- 33, മെയിന്റയ്നര്‍ ഫിറ്റര്‍- 178 എന്നിങ്ങനെയാണ് ഒഴിവ്.
കരാറടിസ്ഥാനത്തില്‍ എക്സിക്യുട്ടീവ് തസ്തികയില്‍ അസിസ്റ്റന്റ് മാനേജര്‍ ഇലക്‌ട്രിക്കല്‍- 25, എസ്‌ആന്‍ഡ്ടി- 22, സിവില്‍- 44, അലൈന്‍മെന്റ് ഡിസൈന്‍- 01, കരാറടിസ്ഥാനത്തില്‍ നോണ്‍എക്സിക്യൂട്ടീവ് തസ്തികയില്‍ ജൂനിയര്‍ എന്‍ജിനിയര്‍ ഇലക്‌ട്രിക്കല്‍-07, ഇലക്‌ട്രോണിക്സ്-102, സിവില്‍-96, ഓഫീസ് അസിസ്റ്റന്റ്-14, സ്റ്റോര്‍ അസിസ്റ്റന്റ്-13 എന്നിങ്ങനെയാണ് ഒഴിവ്. പ്രായം 18 നും 28 നുമിടയിലായിരിക്കണം. നിയമാനുസൃത ഇളവ് ലഭിക്കും.
എസ്സി/ എസ്ടി വിഭാഗക്കാര്‍ക്കുള്ള സ്പെഷ്യല്‍ റിക്രൂട്ട്മെന്റില്‍ 88 ഒഴിവുകളില്‍ 84 എണ്ണത്തില്‍ സ്ഥിരനിയമനമാണ്.
റഗുലര്‍ എക്സിക്യൂട്ടീവില്‍ അസിസ്റ്റന്റ് മാനേജര്‍ ഫിനാന്‍സ്- 02 (എസ്ടി), കോര്‍പറേറ്റ് കമ്യൂണിക്കേഷന്‍സ്- 01 (എസ്സി), ലീഗല്‍-01 (എസ്സി), സേഫ്റ്റി- 01 (എസ്സി). റെഗുലര്‍ നോണ്‍ എക്സിക്യൂട്ടീവില്‍ സ്റ്റേഷന്‍ കണ്‍ട്രോളര്‍/ ട്രെയിന്‍ ഓപറേറ്റര്‍- 50 (എസ്ടി), മെയിന്റയ്നര്‍ ഇലക്‌ട്രോണിക് മെക്കാനിക്- 29 (എസ്ടി), കരാര്‍ അടിസ്ഥാനത്തില്‍ നോണ്‍ എക്സിക്യൂട്ടീവ് സ്റ്റെനോഗ്രാഫര്‍-02 (എസ്ടി), അക്കൗണ്ട് അസിസ്റ്റന്റ്-01 (എസ്ടി), ഓഫീസ് അസിസ്റ്റന്റ്-01 (എസ്സി) എന്നിങ്ങനെയാണ് ഒഴിവ്. പ്രായം 18 നും 33 നുമിടയിലായിരിക്കണം.
വിശദ വിവരങ്ങൾക്കും അപേക്ഷയ്ക്കുമായി ' www.delhimetrorail.com ' എന്ന വെബ്സൈറ്റ് സന്ദർശിക്കേണ്ടതാണ്. അപേക്ഷകൾ സ്വീകരിക്കുന്ന വാസന തീയതി ഫെബ്രുവരി 26.
https://www.facebook.com/Malayalivartha