10th ,12th ,ഡിപ്ലോമ ഉള്ളവർക്കും ബിരുദാനന്തര ബിരുദം ഉള്ളവർക്കും അപേക്ഷിക്കാം

എയർ ഇന്ത്യ ക്യാബിൻ ക്രൂ ഉൾപ്പടെ നിരവധി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ക്യാബിൻ ക്രൂ ട്രെയിനികൾക്കുള്ള ഒഴിവിലേക്ക് ഏപ്രിൽ 6 നു മുൻപായി അപേക്ഷ അയക്കണം
യോഗ്യത
എസ് എസ് എൽ സി ,ഡിപ്ലോമ തുടങ്ങി ബിരുദാനന്ദരബിരുദം വരെയുള്ളവർക്ക് അപേക്ഷിക്കാം. ഹോട്ടൽ മാനേജ്‌മന്റ് ,കാറ്ററിംഗ് ടെക്‌നോളജി എന്നിവയിൽ ഗവണ്മെന്റ് അംഗീകൃത സെർട്ടിഫിക്കറ്റുള്ളവർക്ക് മുൻഗണയുണ്ട് . സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം
പരിശീലന സമയത്ത് മാസം 15000 / രൂപ സ്റ്റൈപൻഡ് ലഭിക്കും. വിജയകരമായി പരിശീലനംപൂർത്തിയാക്കിയാൽ മാസം 37850 രൂപയായിരിക്കും ശമ്പളം.
18 നും 27 നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്.
ദൽഹി എയർ ഇന്ത്യയിലാണ് ഒഴിവുകൾ. ആകെ 16 ഒഴിവുകളാണുള്ളത്. ഏപ്രിൽ 6 നു മുൻപ് അപേക്ഷിക്കണം.
പെയിന്റർ , ടൈലർ /അപ്ഹോൾസ്റ്ററെർ എന്നിവരുടെ ഒഴിവുകളും ഉണ്ട്. ഈ പോസ്റ്റിലേക്ക് അപേക്ഷ അയക്കാൻ താൽപ്പര്യമുള്ളവർ ഏപ്രിൽ 5 നു മുൻപ് അയക്കേണ്ടതാണ്.
10 -)൦ ക്ലാസോ ഐടിഐ യോ ആണ് യോഗ്യത . നാഗ്പൂരിലായിരിക്കും പോസ്റ്റിങ്ങ്. 4 ഒഴിവുകളാണുള്ളത് . താൽപ്പര്യമുള്ളവർ ഏപ്രിൽ 5 നു മുൻപ് അപേക്ഷിച്ചിരിക്കണം
www.airindia. എന്ന വെബ്‌സൈറ്റിൽ ഏറ്റവും പുതിയ ഫോട്ടോയും Airline Allied Services Limited ന്റെ പേരിലെടുത്ത 1500 രൂപ യുടെ ഡൽഹിയിൽ മാറാവുന്ന ഡിമാൻഡ് ഡ്രാഫ്റ്റ് പകർപ്പും എടുത്ത് അപേക്ഷിക്കാം. എസ് സി എസ്ടി കാർക്ക് അപേക്ഷാഫീസ് ഇല്ല
https://www.facebook.com/Malayalivartha

























