കർണാടക ബാങ്കിൽ അഗ്രിക്കൾച്ചർ ,സി എ ,ലോ ,റീലേഷൻഷിപ്പ് മാനേജ്മെൻറ് എന്നീ തസ്തികകളിലേക്കാണ് ഒഴിവുകൾ

കർണാടക ബാങ്കിൽ പ്രൊബേഷനറി ഓഫീസർ സ്കെയിൽ 1 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.അഗ്രിക്കൾച്ചർ ,സി എ ,ലോ ,റീലേഷൻഷിപ്പ് മാനേജ്മെൻറ് എന്നീ വിഭാഗങ്ങളിലാണ് ഒഴിവുകൾ .
അഗ്രിക്കൾച്ചറൽ ഫീൽഡ് ഓഫീസർ:
യോഗ്യത:അഗ്രിക്കൾച്ചറൽ,സയൻസ്,ഹോർട്ടികൾച്ചർ,അഗ്രിക്കൾച്ചർ മാർക്കറ്റിംഗ് എന്നിവയിൽ ബിരുദവും ബിരുദാനന്തരബിരുദവും .ഫലം കാത്തിരിക്കുന്നവർ അപേക്ഷിക്കേണ്ടതില്ല.
ചാർട്ടേർഡ് അക്കൗണ്ടന്റ് :
യോഗ്യത:ഫസ്റ്റ് ക്ലാസ് ബിരുദവും സി.എ. യോഗ്യതയും
ലോ ഓഫീസർ :
യോഗ്യത :ഫസ്റ്റ് ക്ലാസ് നിയമത്തിൽ ബിരുദം .മൂന്ന് വർഷം കോടതിയിൽ കേസ്സ് കൈകാര്യം ചെയ്തു പരിചയം.
റിലേഷൻഷിപ്പ് മാനേജർ
യോഗ്യത :ഫസ്റ്റ് ക്ലാസ്സോടെ ബിരുദവും,എം ബി എയും
പ്രായം : 28 വയസ്സ്.1990 ജനുവരി ഒന്നിനോ അതിനുശേഷമോ ജനിച്ചവർക്ക് അപേക്ഷിക്കാം.എസ്.സി,എസ്.ടി വിഭാഗക്കാർക്ക് 5 വർഷത്തെ ഇളവ് ലഭിക്കും.
തിരഞ്ഞെടുപ്പ്:എഴുത്തുപരീക്ഷ,അഭിമുഖം എന്നിവയിലൂടെ ആയിരിക്കും തെരഞ്ഞെടുക്കുന്നത് .ബെംഗളൂരുവിലോ മംഗളൂരുവിലോ ആയിരിക്കും പരീക്ഷ.തെരെഞ്ഞെടുക്കുന്നവർ ഒരു വർഷത്തെ പ്രൊബേഷൻ പൂർത്തീയാക്കണം
അപേക്ഷകരിൽ നിന്ന് എഴുത്തു പരീക്ഷക്ക് തെരെഞ്ഞെടുക്കുന്നവർ നിശ്ചിത ഫീസ് അടക്കണം.അപേക്ഷ ഫോമിന്റെ മാതൃക www.karnatakabank .com എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.A4 പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയും വിശദമായ സി വി /ബയോഡാറ്റ എന്നിവയും സഹിതം
The Deputy General Manager (HR&IR)
Karnataka Bank Limited
Head office ,Mahaveera Circle
Mangaluru-575002
എന്ന വിലാസത്തിൽ അയക്കണം .കവറിന്റെ പുറത്തു തസ്തിക വ്യക്തമാക്കണം.അപേക്ഷകൾ സ്വീകരിക്കുന്ന അവസാനതീയതി മാർച്ച് 20
https://www.facebook.com/Malayalivartha