മദ്രാസ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ പ്രൊഫസര്‍, അസോസിയറ്റ് പ്രൊഫസര്‍, അസിസ്റ്റന്റ് പ്രൊഫസര്‍ എന്നീ തസ്തികകളിൽ അപേക്ഷ ക്ഷണിക്കുന്നു

മദ്രാസ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിക്കുന്നു. പ്രൊഫസര്‍, അസോസിയറ്റ് പ്രൊഫസര്‍, അസിസ്റ്റന്റ് പ്രൊഫസര്‍ എന്നീ തസ്തികയിലാണ് അപേക്ഷ ക്ഷണിക്കുന്നത് .
എയ്റോസ്പേസ് എന്‍ജിനിയറിങ്, ബയോടെക്നോളജി,
സിവില്‍ എന്‍ജിനിയറിങ് , ഇലക്‌ട്രിക്കല്‍, ഹ്യുമാനിറ്റീസ് ആന്‍ഡ് സോഷ്യല്‍ സയന്‍സ്, മാത്തമാറ്റിക്സ്, മെറ്റലര്‍ജിക്കല്‍ ആന്‍ഡ് മെറ്റീരിയല്‍സ് എന്‍ജിനിയറിങ്, ഫിസിക്സ്, അപ്ലൈഡ് മെക്കാനിക്സ്, കെമിക്കല്‍ എന്‍ജിനിയറിങ്, കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനിയറിങ്, എന്‍ജിനിയറിങ് ഡിസൈന്‍, മാനേജ്മെന്റ് സ്റ്റഡീസ്, മെക്കാനിക്കല്‍, ഓഷ്യന്‍ എന്‍ജിനിയറിങ് എന്നീ പഠനവകുപ്പിലും ഒഴിവുകളുണ്ട്.
യോഗ്യത ഒന്നാം ക്ലാസോടെ പിഎച്ച്‌ഡി.
അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ ഇന്‍ഡസ്ട്രിയല്‍/ ഗവേഷണ/ അധ്യാപനത്തില്‍ മൂന്ന് വര്‍ഷത്തെ പരിചയം വേണം.
അസോസിയറ്റ് പ്രൊഫസര്‍ തസ്തികയില്‍ ഇന്‍ഡസ്ട്രിയല്‍/ ഗവേഷണ/അധ്യാപനത്തില്‍ ആറു വര്‍ഷത്തെ പരിചയം വേണം. ഇതില്‍ മൂന്ന് വര്‍ഷം അസിസ്റ്റന്റ് പ്രൊഫസര്‍/ സീനിയര്‍ സയന്റിഫിക് ഓഫീസര്‍/ സീനിയര്‍ ഡിസൈന്‍ എന്‍ജിനിയര്‍ തസ്തികയില്‍ ജോലിചെയ്യണം.
പ്രൊഫസര്‍ തസ്തികയില്‍ ഇന്‍ഡസ്ട്രിയല്‍/ ഗവേഷണ/ അധ്യാപനത്തിലും പത്തുവര്‍ഷത്തെ പരിചയം വേണം. ഐഐടി, ഐഐഎസ്സി ബംഗളൂരു, ഐഐഎംഎസ്, എന്‍ഐടിഐ മുംബൈ, ഐഐഎസ്‌ഇആര്‍എസ് എന്നിവിടങ്ങളില്‍ ചുരുങ്ങിയത് നാലുവര്‍ഷം അസോസിയറ്റ് പ്രൊഫസര്‍ തസ്തികയില്‍ ജോലിചെയ്യണം
പ്രായം: 35ല്‍ താഴെ.
ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ഏപ്രില്‍ 13. കൂടുതൽ വിവരങ്ങൾ: https://facapp.iitm.ac.in എന്ന വെബ്സൈറ്റിൽ സന്ദർശിക്കുക.
ഓൺലൈൻ അപേക്ഷിച്ചതിൻറെ പ്രിന്റൗട്ട് താഴെ കാണുന്ന വിലാസത്തിൽ അയച്ചു തരണം.
വിലാസം:
Dean (Administration) IIT Madras,
Chennai 600036.
https://www.facebook.com/Malayalivartha