കേരള സർക്കാർ സംരംഭമായ ഔഷധിയിൽ വിവിധ തസ്തികകളിലായി 15 ഒഴിവുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

കേരള സർക്കാർ സംരംഭമായ ഔഷധിയിൽ വിവിധ തസ്തികകളിലായി 15 ഒഴിവുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഒരു വർഷമാണ് കാലാവധി.
പോസ്റ്റ് :ഫീൽഡ് മാർക്കറ്റിംഗ് ഓഫീസർ
ഒഴിവ് : എട്ട്
യോഗ്യത: ഒരു അംഗീകൃത സർവകലാശാലയിൽ നിന്ന് ബിരുദം നേടിയിരിക്കണം. ആശയവിനിമയ മികവ് ഉണ്ടായിരിക്കണം . പ്രവൃത്തിപരിചയം ആവശ്യമാണ്.
പ്രായം: 22 നും 41നും ഇടയിൽ.
ശമ്പളം : 10,500 രൂപ.
പോസ്റ്റ്:ഇലക്ട്രിക്കൽ ഓപ്പറേറ്റർ
ഒഴിവ് : ഒന്ന്
യോഗ്യത: എസ്എൽഎൽസി/തത്തുല്യം, ഇലക്ട്രീഷ്യൻ ട്രേഡിൽ നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ്/തത്തുല്യം.
പ്രായം: 18 നും 41 നും ഇടയിൽ.
ശമ്പളം : 12,000 രൂപ.
പോസ്റ്റ്: മെക്കാനിക്കൽ ഓപ്പറേറ്റർ
ഒഴിവ് : രണ്ട്
യോഗ്യത: എസ്എസ്എൽസി/തത്തുല്യം, മെഷീനിസ്റ്റ് അല്ലെങ്കിൽ ഫിറ്റർ ട്രേഡിൽ നാഷണൽ ട്രേഡിൽ നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ്/തത്തുല്യം. പ്രായം 18നും 41 നും ഇടയിൽ.
ശമ്പളം : 12000 രൂപ.
പോസ്റ്റ് : ബോയിലെർ അറ്റന്റന്റ്
ഒഴിവ് : രണ്ട്
യോഗ്യത: എസ്എസ്എൽസി/തത്തുല്യ യോഗ്യത. ബോയിലർ ഓപ്പറേറ്റർ ട്രേഡിൽ ബി ഗ്രേഡ് സർട്ടിഫിക്കറ്റ്/തത്തുല്യം.
പ്രായം 20 നും 41നും ഇടയിൽ.
ശമ്പളം : 12,000 രൂപ.
പോസ്റ്റ് : ഇൻസ്ട്രുമെന്റേഷൻ ടെക്നീഷ്യൻ
ഒഴിവ് : ഒന്ന്
യോഗ്യത: എസ്എസ്എൽസി/തത്തുല്യ യോഗ്യത. ഇൻസ്ട്രുമെന്റേഷൻ എൻജിനിയറിംഗിൽ നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ്/തത്തുല്യം. ഇൻസ്ട്രുമെന്റേഷൻ ജോലികളിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയം അഭിലഷണീയം.
പ്രായം 20നും 41 നും ഇടയിൽ.
ശമ്പളം : 12,000 രൂപ.
പോസ്റ്റ്: മെക്കാനിക്കൽ സൂപ്പർവൈസർ
ഒഴിവ് : ഒന്ന്
യോഗ്യത: മെക്കാനിക്കൽ എൻജിനിയറിംഗിൽ ഡിപ്ലോമയോ തത്തുല്യ യോഗ്യതയോ. രണ്ടു വർഷം പ്രവൃത്തിപരിചയം അഭിലഷണീയം. പ്രായം 22 നും 41 നും ഇടയിൽ.
ശമ്പളം : 15,500 രൂപ. (സംവരണ വിഭാഗക്കാർക്ക് ചട്ടപ്രകാരമുള്ള വയസിളവ് ലഭിക്കും).
പ്രായം, ജാതി, വിദ്യാഭ്യാസയോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം അപേക്ഷ ജൂൺ 23നു മുൻപായി ഔഷധിയുടെ കുട്ടനെല്ലൂർ ഓഫീസിൽ നൽകണം. അപേക്ഷയിൽ ഫോൺ നമ്പറും തസ്തികയും നിർബന്ധമായും എഴുതണം.
വെബ്സൈറ്റ്: www.oushadhi.org
ഫോൺ: 0487- 2353550, 2358624.
https://www.facebook.com/Malayalivartha