എല്‍.ഡി. ക്ലാര്‍ക്ക് സാധ്യതാപട്ടിക പ്രസിദ്ധീകരിച്ചു

വിവിധ വകുപ്പുകളില്‍ എല്‍.ഡി. ക്ലാര്‍ക്ക് നിയമനത്തിനുള്ള 14 ജില്ലകളുടെയും സാധ്യതാപട്ടിക പി.എസ്.സി പ്രസിദ്ധീകരിച്ചു. www.keralapsc.gov.in എന്ന വെബ്‌സൈറ്റില്‍ പരിശോധിക്കാം. എല്ലാ ജില്ലകളുടെയും മുഖ്യപട്ടികളിലായി 26,000-ത്തോളം പേരുണ്ട്. രണ്ടിരട്ടിയോളം പേര്‍ ഉപ പട്ടികകളിലുമുണ്ട്. ഇവര്‍ക്കുള്ള ഒറ്റത്തവണ രജിസ്‌ട്രേഷന്‍ രേഖാപരിശോധന നവംബര്‍ 17ന് ആരംഭിക്കും. ഓരോ ജില്ലയിലും മുഖ്യപട്ടികയിലുള്‍പ്പെട്ടവരുടെ കട്ട്-ഓഫ് മാര്‍ക്ക് ചുവടെ ചേര്‍ക്കുന്നു.
തിരുവനന്തപുരം-66.33, കൊല്ലം-64.33, പത്തനംതിട്ട-48.00, ആലപ്പുഴ-61.33, ഇടുക്കി-58.00, കോട്ടയം-61.00, എറണാകുളം-60.00, തൃശൂര്‍-63.00, പാലക്കാട്-58.67, മലപ്പുറം-62.00, കോഴിക്കോട്-47.00, വയനാട്-49.67, കണ്ണൂര്‍-52.67, കാസര്‍കോട്-48.00.
ഒക്ടോബര്‍ 30ന് സാധ്യതാപട്ടിക പ്രസിദ്ധീകരിക്കുമെന്നാണ് പി.എസ്.സി നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ പട്ടിക തയ്യാറായ സാഹചര്യത്തില്‍ രണ്ടു ദിവസം മുമ്പ് പ്രസിദ്ധീകരിക്കുകയായിരുന്നു. എന്നാല്‍ ഇതോടൊപ്പമുള്ള തസ്തികമാറ്റം നിയമനത്തിനുള്ള സാധ്യതാപട്ടിക പ്രസിദ്ധീകരിച്ചിട്ടില്ല. ഒറ്റത്തവണ രജിസ്‌ട്രേഷന്‍ രേഖാപരിശോധനയ്ക്ക് മുമ്പ് ഉദ്യോഗാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റുകളുടെ സ്‌കാന്‍ ചെയ്ത പകര്‍പ്പ് അപ്ലോഡ് ചെയ്യണം. ഒറ്റത്തവണ രജിസ്‌ട്രേഷനിലെ സ്വന്തം പ്രൊഫൈലിലാണ് രേഖകള്‍ അപ്ലോഡ് ചെയ്യേണ്ടത്. എല്ലാ ജില്ലാ ഓഫീസുകളിലും രേഖാപരിശോധനയ്ക്ക് സൗകര്യമൊരുക്കും. ഇതിനുള്ള വിശദമായ സമയക്രമം പിന്നീട് പ്രസിദ്ധീകരിക്കും. നിശ്ചിത ദിവസം അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഉദ്യോഗാര്‍ത്ഥി നേരിട്ടാണ് രേഖാപരിശോധനയ്ക്ക് ഹാജരാകേണ്ടത്.
https://www.facebook.com/Malayalivartha