സെറ്റ് പരീക്ഷ: ഫലപ്രഖ്യാപനം ഒരുമാസത്തിനകം

ഹയര്‍ സെക്കന്‍ഡറി അധ്യാപകരുടെ യോഗ്യതയ്ക്കുള്ള സെറ്റ് പരീക്ഷ സംസ്ഥാനത്ത് നടന്നു. സംസ്ഥാനത്ത് വിവിധ കേന്ദ്രങ്ങളിലായി ഇരുപത്തയ്യായിരത്തോളംപേര്‍ പരീക്ഷയെഴുതി. 30 വിഷയങ്ങളിലായാണ് പരീക്ഷ നടന്നത്. ഒഎംആര്‍ ഉത്തരക്കടലാസുകളുടെ മൂല്യനിര്‍ണയം പൂര്‍ത്തിയാക്കി ഒരു മാസത്തിനുശേഷം ഫലം പ്രഖ്യാപിക്കും. ഇതിനു മുന്‍പ് ഉത്തരസൂചിക പ്രസിദ്ധീകരിക്കും. തെറ്റുകളുണ്ടെങ്കില്‍ വിദഗ്ധസമിതി ചേര്‍ന്ന് സൂചികയില്‍ ആവശ്യമായ ഭേദഗതി വരുത്തും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























