എന്‍ജിനിയറിങ് ആര്‍ക്കിടെക്ചര്‍ പ്രവേശനപരീക്ഷ: മാര്‍ക്ക്‌ലിസ്റ്റ് പ്രസിദ്ധീകരിച്ചു

2015ലെ എന്‍ജിനിയറിങ്/ ആര്‍ക്കിടെക്ചര്‍ റാങ്ക്‌ലിസ്റ്റിന് പരിഗണിക്കുന്ന യോഗ്യതാപരീക്ഷയുടെ മാര്‍ക്ക് പ്രസിദ്ധപ്പെടുത്തി.റാങ്ക്‌ലിസ്റ്റുകള്‍ തയ്യാറാക്കുന്നതിലേക്ക് ഓണ്‍ലൈനായി www.cee.kerala.gov.in എന്ന വെബ്‌സൈറ്റില്‍ മെയ് 25 മുതല്‍ ജൂണ്‍ ആറുവരെ യോഗ്യതാപരീക്ഷയുടെ മാര്‍ക്ക് വിവരങ്ങള്‍ (ആര്‍ക്കിടെക്ചര്‍ കോഴ്‌സിലേക്ക് എന്‍എടിഎ സ്‌കോര്‍ ഉള്‍പ്പെടെ) സമര്‍പ്പിക്കുകയും നിര്‍ദിഷ്ട രേഖകള്‍ സമയപരിധിക്കുള്ളില്‍ നല്‍കുകയും ചെയ്ത വിദ്യാര്‍ഥികളുടെ മാര്‍ക്ക് വിവരങ്ങള്‍ സൂക്ഷ്മപരിശോധനയ്ക്കുശേഷം വിദ്യാര്‍ഥികള്‍ക്ക് സ്വയം പരിശോധിച്ച് ബോധ്യപ്പെടുന്നതിനായി www.cee.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ഒമ്പത് മുതല്‍ 11ന് വൈകിട്ട് മൂന്നുവരെ ലഭ്യമാകും.
അപേക്ഷാര്‍ഥികള്‍ അവരുടെ റോള്‍നമ്പരും ആപ്ലിക്കേഷന്‍ നമ്പരും നല്‍കി അവരുടെ ഹോംപേജില്‍ പ്രവേശിച്ച് Verification of Marks submission എന്ന ലിങ്ക് ക്ലിക്ക്‌ചെയ്ത് കീ നമ്പര്‍, പാസ്വേഡ് എന്നിവ നല്‍കിയശേഷം മാര്‍ക്ക് വിവരങ്ങള്‍, പഠിച്ച ബോര്‍ഡ്, പാസായ വര്‍ഷം, രജിസ്റ്റര്‍നമ്പര്‍ (ആര്‍ക്കിടെക്ചര്‍ കോഴ്‌സിലേക്ക് എന്‍എടിഎ സ്‌കോര്‍ ഉള്‍പ്പെടെ) എന്നിവ പരിശോധിക്കേണ്ടതും എന്തെങ്കിലും വ്യത്യാസമുണ്ടെങ്കില്‍ \'\'Download profoma for change in mark Details എന്ന ലിങ്ക് ക്ലിക്ക്‌ചെയ്യുമ്പോള്‍ ദൃശ്യമാകുന്ന പ്രൊഫോര്‍മയുടെ പ്രിന്റൗട്ടെടുത്ത് ശരിയായ വിവരം രേഖപ്പെടുത്തി മാര്‍ക്ക്‌ലിസ്റ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് അടക്കം (ആര്‍ക്കിടെക്ചര്‍ കോഴ്‌സിലേക്ക് എന്‍എടിഎ സ്‌കോര്‍ കാര്‍ഡ് ഉള്‍പ്പെടെ) ജൂണ്‍ 11ന് പകല്‍ മൂന്നിനുമുമ്പ് പ്രവേശനപരീക്ഷാ കമീഷണര്‍ക്ക് സമര്‍പ്പിക്കണം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha