എംജി: ബിഎ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; 72.47 ശതമാനം വിജയം

2015 മാര്‍ച്ചില്‍ മഹാത്മാഗാന്ധി സര്‍വകലാശാല നടത്തിയ അവസാന സെമസ്റ്റര്‍ ബിഎ സിബിസിഎസ്എസ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. 46 പ്രോഗ്രാമുകളിലായി ആകെ 7836 വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയതില്‍ 5679 പേരാണ് വിജയിച്ചത്. 72.47 ആണ് വിജയ ശതമാനം.
ക്രിസ്റ്റിമരിയ പോള്‍, അഞ്ജന കെ വി (ബിഎ ഇക്കണോമിക്‌സ് മോഡല്‍ ഒന്ന്, എറണാകുളം, സെന്റ്‌തെരാസാസ്), രേണുക എ എസ് (ബിഎ ഇക്കണോമിക്‌സ് മോഡല്‍ ഒന്ന്, എസ്എച്ച്‌തേവര), സാറാ സഖറിയ (ബിഎ ഇംഗ്ലീഷ് ലിറ്ററേച്ചര്‍ മോഡല്‍ ഒന്ന്, സിഎംഎസ് കോളജ് കോട്ടയം), എന്നിവര്‍ക്ക് എപ്ലസ് ലഭിച്ചു. 163 പേര്‍ക്ക് എഗ്രേഡും, 916 പേര്‍ക്ക് ബിപ്ലസും, 1756 പേര്‍ക്ക് ബിയും, 1957 പേര്‍ക്ക് സിപ്ലസും ലഭിച്ചു. കട്ടപ്പന ഗവ.കോളജ് (ബിഎ ഇക്കണോമിക്‌സ് മോഡല്‍ ഒന്ന്), ചങ്ങനാശ്ശേരി എന്‍എസ്എസ് കോളജ് (ബിഎ ഇംഗ്ലീഷ് മോഡല്‍ ഒന്ന്, ബിഎ ഹിന്ദി), ചങ്ങനാശ്ശേരി അസംപ്ഷന്‍ കോളജ് (ബിഎഇംഗ്ലീഷ് മോഡല്‍ മൂന്ന്), കോട്ടയം ബിസിഎം കോളജ് (ബിഎ ഇംഗ്ലീഷ് മോഡല്‍ ഒന്ന്), എറണാകുളം സെന്റ് തെരാസസ് (ബിഎ ഫ്രഞ്ച്), അങ്കമാലി ഡി പോള്‍ ഇന്‍സ്റ്റിറ്റിയൂട്ട് (ബിഎ മള്‍ട്ടിമീഡിയ), തൃപ്പൂണിത്തുറ ആര്‍എല്‍വി കോളജ് (ബിഎ മദ്ദളം), മൂവാറ്റുപുഴ അറഫാ കോളജ് (ബിഎ ഇംഗ്ലീഷ് മോഡല്‍ ഒന്ന്) എന്നീ കോളേജുകള്‍ അതാത് വിഷയങ്ങളില്‍ 100 ശതമാനം വിജയം കരസ്ഥമാക്കി.
www.mgu.ac.in വെബ്‌സൈറ്റില്‍ ഫലമറിയാം. ഉത്തരക്കടലാസുകളുടെ പുനഃപരിശോധനയ്ക്കും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷകള്‍ 27ന് മുന്‍പ് സര്‍വകലാശാലയില്‍ ലഭിക്കണമെന്ന് പരീക്ഷാകണ്‍ട്രോളര്‍ ഡോ. തോമസ് ജോണ്‍ മാമ്പറ അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha