എംജി പിജി പ്രവേശനപരീക്ഷ: ഹാള്‍ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാം

എം ജി സര്‍വകലാശാല പഠനവകുപ്പുകളിലെ പിജി പ്രോഗ്രാമുകളിലെ പ്രവേശനത്തിനായി നടത്തുന്ന പ്രവേശനപ്പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡുകള്‍ www.cat.mgu.ac.in എന്ന വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം.
പ്രവേശനപ്പരീക്ഷ ജൂണ്‍ 20, 21 തീയതികളില്‍ വിവിധ കേന്ദ്രങ്ങളില്‍ നടത്തും. കാസര്‍കോഡ് വിദ്യാനഗര്‍ ഗവണ്‍മെന്റ് കോളേജ്, കോഴിക്കോട് കുറ്റിച്ചിറ ഗവ.വൊക്കേഷണല്‍ ആന്‍ഡ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, എറണാകുളം കളമശ്ശേരി രാജഗിരി കോളേജ്, കോട്ടയം സിഎംഎസ് കോളേജ്, തിരുവനന്തപുരം തൈക്കാട് ഗവ.മോഡല്‍ എല്‍പിഎസ് എന്നീ കേന്ദ്രങ്ങളിലാണ് പരീക്ഷ നടക്കുന്നത്. അപേക്ഷകര്‍ അപേക്ഷാനമ്പറും പാസ്വേഡും ഉപയോഗിച്ച് അഡ്മിറ്റ് കാര്‍ഡുകള്‍ ഡൗണ്‍ലോഡ് ചെയ്യണം. അപേക്ഷകര്‍ക്കുള്ള വിശദമായ നിര്‍ദ്ദേശങ്ങളും അഡ്മിറ്റ് കാര്‍ഡിനൊപ്പം ലഭിക്കും. ഫോണ്‍ 0481 6555562.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha