നല്ലപാഠം പുരസ്‌കാരം അട്ടപ്പാടി കാരറ ഗവ. യുപിഎസിന്

സംസ്ഥാനത്തെ മികച്ച സാമൂഹിക പ്രതിബദ്ധതയുള്ള വിദ്യാലയങ്ങളെ കണ്ടെത്താനും ആദരിക്കാനുമായി മലയാള മനോരമ ഏര്‍പ്പെടുത്തിയ നല്ലപാഠം പുരസ്‌കാരം അട്ടപ്പാടിയിലെ ഊരുകളില്‍ അക്ഷരവെളിച്ചം തെളിച്ചു സ്‌നേഹപാഠങ്ങള്‍ പകര്‍ന്ന പാലക്കാട് അട്ടപ്പാടി കാരറ ഗവ. യുപിഎസിന്. . \'നല്ലപാഠ\'ത്തിന്റെ ഗ്രാന്‍ഡ് ഫിനാലെ വേദിയില്‍ ഒരു ലക്ഷം രൂപയും ശില്‍പവും അടങ്ങിയ പുരസ്‌കാരം ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ ഡോ. കെ. രാധാകൃഷ്ണനില്‍ നിന്നു സ്‌കൂള്‍ ഏറ്റുവാങ്ങി.
ഇരുള ആദിവാസി ഭാഷയ്ക്കു ലഘു ശബ്ദതാരാവലി രൂപപ്പെടുത്തിയും ഔഷധപ്പച്ചയുള്ള സ്‌കൂള്‍ മുറ്റമൊരുക്കിയും \'ബാലസഞ്ജീവനി\' മരുന്ന് ആദിവാസി അമ്മമാരിലെത്തിച്ചും ഒട്ടേറെ നന്മയാര്‍ന്ന പ്രവര്‍ത്തനങ്ങളിലൂടെയാണ് ഈ കൊച്ചുവിദ്യാലയം ഒന്നാമതെത്തിയത്.
എറണാകുളം ഉദയംപേരൂര്‍ എസ്എന്‍ഡിപി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനാണ് രണ്ടാംസ്ഥാനം. 50,000 രൂപയും ശില്‍പവുമാണ് സമ്മാനം. മലപ്പുറം കൊണ്ടോട്ടി ഇഎംഇഎ ഹയര്‍സെക്കന്‍ഡറി സ്‌കൂളിനാണ് 30,000 രൂപയും ശില്‍പവും അടങ്ങിയ മൂന്നാംസ്ഥാനം.
രാജ്യത്തിനാകെ മാതൃക സൃഷ്ടിക്കുന്ന വലിയ നേട്ടങ്ങളിലേക്ക് ഉയരാന്‍ നല്ലപാഠം വിദ്യാര്‍ഥികള്‍ക്കു സഹായകമാവുമെന്ന് ഡോ. കെ. രാധാകൃഷ്ണന്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha