മെഡിക്കല്‍, എന്‍ജിനിയറിങ് ആദ്യ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

മെഡിക്കല്‍, എന്‍ജിനിയറിങ്, ആര്‍ക്കിടെക്ചര്‍ കോഴ്‌സുകളിലേക്കുള്ള ആദ്യഘട്ട അലോട്ട്‌മെന്റ് രാത്രിയോടെ പ്രവേശനപ്പരീക്ഷാ കമ്മീഷണര്‍ പ്രസിദ്ധീകരിച്ചു. 56,689 വിദ്യാര്‍ഥികളില്‍നിന്ന് ലഭിച്ച 16.86 ലക്ഷം ഓപ്ഷനുകളിലാണ് വ്യാഴാഴ്ച രാത്രിയോടെ അലോട്ട്‌മെന്റ് നടത്തിയത്. രാവിലെ മുതല്‍ ഓപ്ഷനായി വിദ്യാര്‍ഥികള്‍ കാത്തിരുന്നെങ്കിലും സാങ്കേതികനടപടികള്‍ പൂര്‍ത്തിയാവാത്തതിനാല്‍ രാത്രിയാണ് അലോട്ട്‌മെന്റ് നടത്താനായത്.
സര്‍ക്കാരുമായി കരാര്‍ ഒപ്പിട്ട നാല് ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജുകളില്‍ അംഗീകാരപത്രം നല്‍കാത്ത അമല, ജൂബിലി, പുഷ്പഗിരി മെഡിക്കല്‍ കോളേജുകളിലേക്ക് അലോട്ട്‌മെന്റ് നടത്തിയിട്ടില്ല. ഇക്കൂട്ടത്തില്‍ കോലഞ്ചേരി മെഡിക്കല്‍ കോളേജ് മാത്രമാണ് അംഗീകാരപത്രം നല്‍കിയത്. അമല, പുഷ്പഗിരി, മെഡിക്കല്‍ കോളേജുകളുടെ അംഗീകാരം പുതുക്കുന്നതിന് മെഡിക്കല്‍ കൗണ്‍സില്‍ വിസമ്മതിച്ചിട്ടുള്ളതിനാല്‍ അക്കാര്യത്തിലും തീര്‍പ്പാവാനുണ്ട്.
ജൂലായ് മധ്യത്തോടെ രണ്ടാം അലോട്ട്‌മെന്റ് നടക്കും. മെഡിക്കലിന്റെ രണ്ടാം അലോട്ട്‌മെന്റ് ആഗസ്തിലേ ഉണ്ടാകു. ചില സ്വകാര്യ സ്വാശ്രയ മെഡിക്കല്‍ കോളേജുകള്‍കൂടി സര്‍ക്കാറുമായി ധാരണയുണ്ടാക്കാനുണ്ട്. മെഡിക്കല്‍ കൗണ്‍സിലിന്റെ അനുമതി വൈകുന്നതാണ് ചര്‍ച്ച വൈകാന്‍ കാരണം. വെള്ളിയാഴ്ച മെഡിക്കല്‍ കൗണ്‍സിലും സര്‍ക്കാരും ചര്‍ച്ച നടത്തുന്നുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha