സെറ്റ് മാര്‍ക്കിളവ് 2014 ലെ പരീക്ഷയ്ക്കും ബാധകമാക്കണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍

സെറ്റ് പരീക്ഷയെഴുതിയ ജനറല്‍ വിഭാഗത്തിനു മനുഷ്യാവകാശ കമ്മിഷന്റെ നിര്‍ദേശാനുസരണം സര്‍ക്കാര്‍ നല്‍കിയ രണ്ടുശതമാനം മാര്‍ക്കിളവ് 2014 ഫെബ്രുവരി രണ്ടിനുനടന്ന പരീക്ഷയ്ക്കുകൂടി ബാധകമാക്കുന്ന കാര്യം പരിഗണിക്കണമെന്നു സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ജെ.ബി. കോശി. ഒരു മാര്‍ക്കിന്റെ കുറവില്‍ സെറ്റ് പരീക്ഷ പരാജയപ്പെട്ട പി.എസ്. ആശ സമര്‍പ്പിച്ച പരാതിയാണു കമ്മിഷന്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ പരിഗണനയ്ക്കായി അയച്ചുകൊടുത്തത്
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha