കേരളാ സാമൂഹ്യ നീതി വകുപ്പിന്റെ പദ്ധതിയായ സ്‌നേഹപൂര്‍വം പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യാം

വിവിധ സാഹചര്യങ്ങളില്‍ മാതാപിതാക്കള്‍ ഇരുവരും മരണമടയുകയോ അഥവാ ഇവരില്‍ ഒരാള്‍ മരണപ്പെടുകയും ജീവിച്ചിരിക്കുന്ന ആള്‍ക്ക് ആരോഗ്യപരമോ സാമ്പത്തികപരമോ ആയ കാരണങ്ങളാല്‍ കുട്ടിയെ സംരക്ഷിച്ച് വിദ്യാഭ്യാസം നല്‍കുന്നതിന് സാധിക്കാതെ വരികയും ചെയ്യുന്ന സന്ദര്‍ഭങ്ങളില്‍ അത്തരം കുട്ടികളെ അനാഥാലയങ്ങളില്‍ സംരക്ഷിക്കാന്‍ അയക്കാതെ സ്വഭവനങ്ങളില്‍ അല്ലെങ്കില്‍ ബന്ധുഭവനങ്ങളില്‍ സംരക്ഷിച്ച് വിദ്യാഭ്യാസം നല്കുന്നതിന് ഉപകരിക്കുന്ന വിധം ആവശ്യമായ പ്രതിമാസ ധനസഹായം നല്‍കുന്ന കേരളാ സാമൂഹ്യ നീതി വകുപ്പിന്റെ പദ്ധതിയായ സ്‌നേഹപൂര്‍വം പദ്ധതിയിലേക്ക് രജിസ്റ്റര്‍ ചെയ്യാന്‍ സ്ഥാപനങ്ങള്‍ക്ക് അവസരം.
മാതാവോ പിതാവോ മരണമടഞ്ഞ നിര്‍ധനരായ കുടുംബങ്ങളിലെ സര്‍ക്കാര്‍/എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്നവര്‍ക്ക് പ്രതിമാസ ധനസഹായം നല്‍കുന്ന ഈ പദ്ധതിയില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്ത സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും രജിസ്റ്റര്‍ ചെയ്യാം. 2014-15 അധ്യയന വര്‍ഷത്തില്‍ രജിസ്റ്റര്‍ ചെയ്ത സ്ഥാപനങ്ങള്‍ വീണ്ടും രജിസ്റ്റര്‍ ചെയ്യേണ്ടതില്ല. ബാങ്ക് മുഖേന വിതരണം ചെയ്യുന്ന ഈ പ്രതിമാസ ധനസഹായ പദ്ധതിയില്‍ സ്ഥാപന മേലധികാരി മുഖേനയാണ് അര്‍ഹരായ വിദ്യാര്‍ഥികള്‍ അപേക്ഷ സമര്‍പ്പിക്കേണ്ടത്.
വിദ്യാഭ്യാസ സ്ഥാപനത്തിന്റെ മേധാവി, തന്റെ സ്ഥാപനത്തില്‍ പഠിക്കുന്ന വിദ്യാര്‍ഥികളില്‍ പദ്ധതി മാനദണ്ടങ്ങള്‍ പ്രകാരം അര്‍ഹരായവരെ കണ്ടെത്തി അവരുടെ അപേക്ഷകള്‍ നിശ്ചിത ഫോര്‍മാറ്റില്‍ കേരളാ സാമൂഹ്യ സുരക്ഷാ മിഷന്റെ വെബ്‌സൈറ്റായ www.socialsecuritymission.gov.in സന്ദര്‍ശിച്ച് ഓണ്‍ലൈനായി സമര്‍പ്പിക്കേണ്ടതാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha