എന്‍ജിനീയറിങ് പ്രവേശനത്തിന് തമിഴ്‌നാട്ടില്‍ ലക്ഷത്തോളം സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നു

തമിഴ്‌നാട്ടില്‍ എന്‍ജിനീയറിങ് കോളജ് പ്രവേശവുമായി ബന്ധപ്പെട്ട ജനറല്‍ കൗണ്‍സലിങ് അവസാനഘട്ടത്തിലത്തെിയതോടെ സര്‍ക്കാര്‍ ക്വോട്ടയില്‍ മാത്രം 1.10 ലക്ഷം സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നു. മാനേജ്‌മെന്റ് ക്വോട്ടയില്‍ മൊത്തം ഒരു ലക്ഷത്തോളം സീറ്റുകളാണുള്ളത്. ഇതില്‍ പകുതി സീറ്റുകളില്‍ മാത്രമാണ് പ്രവേശം നടന്നത്.
അണ്ണാ സര്‍വകലാശാലക്ക് കീഴില്‍ 539 എന്‍ജിനീയറിങ് കോളജുകളാണ് പ്രവര്‍ത്തിക്കുന്നത്. പത്തു വര്‍ഷത്തിനിടെ ഇതാദ്യമായാണ് സര്‍ക്കാര്‍ ക്വോട്ട സീറ്റുകളില്‍ 50 ശതമാനത്തിലധികം ഒഴിഞ്ഞുകിടക്കുന്നത്. സര്‍ക്കാര്‍ ക്വോട്ടയിലെ 2.02 ലക്ഷം സീറ്റുകളിലേക്കാണ് ഏകജാലക സംവിധാനത്തിലൂടെ പ്രവേശം നടത്തിയത്. ജൂലൈ ആദ്യം മുതല്‍ ചെന്നൈ അണ്ണാ യൂനിവേഴ്‌സിറ്റി കാമ്പസിലാണ് കൗണ്‍സലിങ് നടപടികള്‍ നടന്നത്. 1.54 ലക്ഷം പേര്‍ കൗണ്‍സലിങ്ങിന് അപേക്ഷ നല്‍കി. ഇത് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ പത്ത് ശതമാനം കുറവാണ്. അപേക്ഷ നല്‍കിയവരില്‍ 36,000 പേര്‍ എത്തിയില്ല. 90,000ത്തോളം വിദ്യാര്‍ഥികള്‍ പ്രവേശം നേടി.
സ്വകാര്യ കോളജുകളിലെ 65 ശതമാനം സീറ്റുകള്‍ സര്‍ക്കാര്‍ ക്വോട്ടയാണ്. 35 ശതമാനം മാനേജ്‌മെന്റ് ക്വോട്ടയും. മതിയായ വിദ്യാര്‍ഥികളെ കിട്ടാത്തതിനാല്‍ ചില കോളജുകള്‍ സീറ്റുകള്‍ സര്‍ക്കാറിന് സറണ്ടര്‍ ചെയ്തു. ഇത്തരത്തില്‍ 20,000ത്തോളം സീറ്റുകള്‍ സര്‍ക്കാര്‍ ക്വോട്ടയില്‍ ഉള്‍പ്പെടുത്തി. സംസ്ഥാനത്തെ നൂറോളം കോളജുകളില്‍ മാത്രമാണ് 90 ശതമാനം സീറ്റുകളിലും പ്രവേശം നടത്തിയത്. അടിസ്ഥാന സൗകര്യങ്ങളും മെച്ചപ്പെട്ട ഫാക്കല്‍റ്റിയും പ്‌ളേസ്‌മെന്റും ഉള്ള സ്വകാര്യ കോളജുകള്‍ മാത്രമാണ് കൗണ്‍സലിങ്ങില്‍ വിദ്യാര്‍ഥികള്‍ തെരഞ്ഞെടുത്തത്.
പുതുതായി ആരംഭിച്ച സ്വകാര്യ എന്‍ജിനീയറിങ് കോളജുകളില്‍ പല കോഴ്‌സുകളിലും വിദ്യാര്‍ഥികള്‍ ചേരാത്തത് കടുത്ത ആശങ്കയാണ് ഉയര്‍ത്തിയിരിക്കുന്നത്. ചില പുതിയ കോളജുകളില്‍ പത്തുശതമാനം സീറ്റുകളില്‍ മാത്രമാണ് പ്രവേശം നടന്നത്. ഇതുകാരണം കോളജ് നടത്തിപ്പ് തന്നെ അവതാളത്തിലാവുന്ന സാഹചര്യമാണ്. കോയമ്പത്തൂര്‍ മേഖലയിലെ സ്വകാര്യ കോളജുകളില്‍ പലതും വില്‍പന നടത്താനും മാനേജ്‌മെന്റുകള്‍ ആലോചിക്കുന്നുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha