ലൈബ്രറി അപ്രന്റിസിന്റെ ഒഴിവ്

കേന്ദ്ര ഗവണ്‍മെന്റ് സ്ഥാപനമായ കോവളത്തെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് ആന്റ് കാറ്ററിംഗ് ടെക്‌നോളജിയില്‍ ലൈബ്രറി സയന്‍സ് ഗ്രാജുവേറ്റ് അപ്രന്റിസ് ട്രെയിനിയുടെ ഒഴിവിലേക്ക് നിയമനം നടത്തുന്നു.
ബാച്ചിലര്‍ ഓഫ് ലൈബ്രറി സയന്‍സ് ആണ് ആവശ്യമായ യോഗ്യത. 7,000 രൂപയാണ് പ്രതിമാസ സ്‌റ്റൈപ്പെന്റ്. താല്‍പര്യമുളളവര്‍ വയസ്സ്, ജാതി, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും അതിന്റെ സാക്ഷ്യപ്പെടുത്തിയ കോപ്പിയും ഒരു പാസ്സ്‌പോര്‍ട്ട് സൈസ് ഫോട്ടോയും സഹിതം കോവളത്ത് ജി.വി. രാജ റോഡിലുളള ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ് ആന്റ് കാറ്ററിങ് ടെക്‌നോളജിയില്‍ ആഗസ്റ്റ് 3 ന് രാവിലെ 10 മണിക്ക് ഇന്റര്‍വ്യൂവിന് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 04712480283, 9895049680 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha