മെഡിക്കല്‍/മെഡി. അനുബന്ധ കോഴ്‌സുകളിലേക്കുള്ള മൂന്നാം അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

2015ലെ എംബിബിഎസ്/ബിഡിഎസ് ഉള്‍പ്പെടെയുള്ള മെഡിക്കല്‍ കോഴ്‌സുകളിലേക്കും അനുബന്ധ കോഴ്‌സുകളിലേക്കുമുള്ള മൂന്നാംഘട്ട കേന്ദ്രീകൃത അലോട്ട്‌മെന്റ് ww.cee.kerala.gov.in എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. നിശ്ചിതസമയത്തിനുള്ളില്‍ ഓണ്‍ലൈന്‍ ഓപ്ഷന്‍ കണ്‍ഫര്‍മേഷന്‍ നടത്തിയ വിദ്യാര്‍ഥികളെ മാത്രമാണ് മെഡിക്കല്‍/അനുബന്ധ കോഴ്‌സുകളിലേക്കുള്ള മൂന്നാംഘട്ട അലോട്ട്‌മെന്റിനായി പരിഗണിച്ചിട്ടുള്ളത്.
മെഡിക്കല്‍/അനുബന്ധ കോഴ്‌സുകളിലേക്കുള്ള മൂന്നാംഘട്ട അലോട്ട്‌മെന്റ് പ്രകാരം പുതുതായി അലോട്ട്‌മെന്റ് ലഭിക്കുന്ന വിദ്യാര്‍ഥികള്‍ അലോട്ട്‌മെന്റ് മെമ്മോയില്‍ കാണിച്ചിട്ടുള്ളതും പ്രവേശന പരീക്ഷാ കമീഷണര്‍ക്ക് അടയ്‌ക്കേണ്ടതുമായ ഫീസ് 10 മുതല്‍ 15 വരെ തീയതികളിലൊന്നില്‍ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിന്റെ തെരഞ്ഞെടുത്ത ശാഖകളിലൊന്നില്‍ ഒടുക്കിയശേഷം 15ന് വൈകിട്ട് അഞ്ചിനുമുമ്പായി അലോട്ട്‌മെന്റ് ലഭിച്ച കോളേജുകളില്‍ ഹാജരായി പ്രവേശനം നേടേണ്ടതാണ്. എസ്ബിടി ശാഖകളുടെ ലിസ്റ്റ് വെബ്‌സൈറ്റില്‍ ലഭ്യമാണ്.
മുന്‍ഘട്ടത്തില്‍ ലഭിച്ച അലോട്ട്‌മെന്റില്‍നിന്ന് വ്യത്യസ്തമായ അലോട്ട്‌മെന്റ് ഈ ഘട്ടത്തില്‍ ലഭിക്കുന്നവര്‍ അധികത്തുക പ്രവേശന പരീക്ഷാ കമീഷണര്‍ക്ക് അടയ്‌ക്കേണ്ടതുണ്ടെങ്കില്‍ അത് 10 മുതല്‍ 15 വരെ തീയതികളിലൊന്നില്‍ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിന്റെ തെരഞ്ഞെടുത്ത ശാഖകളിലൊന്നില്‍ ഒടുക്കിയശേഷം 15ന് വൈകിട്ട് അഞ്ചിനുമുമ്പായി അലോട്ട്‌മെന്റ് ലഭിച്ച കോളേജില്‍ ഹാജരായി പ്രവേശനം നേടേണ്ടതാണ്.നിശ്ചിതസമയത്തിനുള്ളില്‍ ഫീസ്/അധിക തുക ഒടുക്കാത്ത വിദ്യാര്‍ഥികളുടെയും കോളേജുകളില്‍ ഹാജരായി പ്രവേശനം നേടാത്ത വിദ്യാര്‍ഥികളുടെയും അലോട്ട്‌മെന്റും മെഡിക്കല്‍/അനുബന്ധ കോഴ്‌സുകളില്‍ നിലവിലുള്ള ഹയര്‍ ഓപ്ഷനുകളും റദ്ദാകുന്നതാണ്. ഫോണ്‍: 0471 2339101, 2339102, 2339103, 2339104.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha