മെഡിക്കല്‍, എന്‍ജി. പ്രവേശന പരീക്ഷ ഏപ്രില്‍ 25 മുതല്‍

മെഡിക്കല്‍, എന്‍ജി. പ്രവേശന പരീക്ഷ ഏപ്രില്‍ 25 മുതല്‍ അടുത്ത വര്‍ഷത്തെ മെഡിക്കല്‍, എന്‍ജിനീയറിങ് പ്രവേശന പരീക്ഷ ഏപ്രില്‍ 25 മുതല്‍ 28 വരെ നടക്കും. എല്ലാ ദിവസവും രാവിലെ 10 മുതല്‍ 12.30 വരെയാണു പരീക്ഷ.
എന്‍ജിനീയറിങ് പരീക്ഷയുടെ ആദ്യ പേപ്പറായ ഫിസിക്‌സ്, കെമിസ്ട്രി ഏപ്രില്‍ 25നു രാവിലെയും രണ്ടാം പേപ്പറായ കണക്ക് 26നു രാവിലെയുമാണ്. മെഡിക്കല്‍ പ്രവേശന പരീക്ഷയുടെ ആദ്യ പേപ്പറായ കെമിസ്ട്രി, ഫിസിക്‌സ് 27നും രണ്ടാം പേപ്പറായ ബയോളജി 28നും നടക്കും. ഒന്നര ലക്ഷത്തിലേറെ വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതുമെന്നു പ്രതീക്ഷിക്കുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha