മുന്നറിയിപ്പില്ലാതെ പരീക്ഷ മാറ്റി; ഉദ്യോഗാര്‍ത്ഥികള്‍ പ്രതിഷേധിച്ചു

കേരള മിനറല്‍സ് ആന്‍ഡ് മെറ്റല്‍സ് (കെ.എം.എം.എല്‍.) കളമശ്ശേരിയില്‍ നടത്തിയ കായിക്ഷമതാ പരീക്ഷ മുന്നറിയിപ്പില്ലാതെ പിന്‍വലിച്ചതില്‍ ഉദ്യോഗാര്‍ത്ഥികള്‍ പ്രതിഷേധിച്ചു. ജൂനിയര്‍ വര്‍ക്കര്‍ തസ്തികയിലേക്ക് കളമശ്ശേരി കേരള ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഓണ്‍ട്രപ്രണര്‍ഷിപ്പ് ഡെവലപ്പ്‌മെന്റില്‍ (കെഐഇഡി) നടത്തിയ കായികക്ഷമതാ പരീക്ഷയാണ് പിന്‍വലിച്ചത്.
ഇത് സംബന്ധിച്ച് കെഐഇഡിക്ക് ഒക്ടോബര്‍ മൂന്നിന് അറിയിപ്പ് നല്‍കിയെങ്കിലും ഉദ്യോഗാര്‍ത്ഥികള്‍ക്ക് വിവരം നല്‍കിയില്ല. അഞ്ചാം തീയതി മുതല്‍ ദിവസവും 400ഓളം പേരാണ് കായികക്ഷമതാ പരീക്ഷയ്ക്കായി കെഐഇഡിയില്‍ എത്തിയത്. കാസര്‍ഗോഡ് മുതല്‍ എറണാകുളം വരെയുള്ളവര്‍ക്ക് കളമശ്ശേരിയിലായിരുന്നു പരീക്ഷാകേന്ദ്രം. ഗള്‍ഫില്‍ നിന്ന് അവധിയെടുത്ത് പരീക്ഷയ്ക്ക് എത്തിയവര്‍വരെ ഇക്കൂട്ടത്തില്‍ ഉണ്ടായിരുന്നു.
പരീക്ഷയില്‍ പങ്കെടുക്കാന്‍ ആകാതെ ഉദ്യോഗാര്‍ത്ഥികള്‍ കഴിഞ്ഞ ദിവസങ്ങളില്‍ മടങ്ങിയിരുന്നു. എന്നാല്‍ വ്യാഴാഴ്ചയാണ് ഒരുകൂട്ടം ഉദ്യോഗാര്‍ത്ഥികള്‍ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. പ്രതിഷേധം പ്രാദേശിക രാഷ്ട്രീയ നേതാക്കള്‍ ഏറ്റെടുത്തതോടെ പോലീസും എത്തി. തുടര്‍ന്ന് പരീക്ഷ നടത്തിപ്പുകാരായ കേരള സ്‌റ്റേറ്റ് പ്രൊഡക്ടിവിറ്റി കൗണ്‍സില്‍ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. ഇവരെയും ഉദ്യോഗാര്‍ത്ഥികള്‍ ഉപരോധിച്ചു. തുടര്‍ന്നുള്ള ദിവസങ്ങളിലെ കായികക്ഷമതാ പരീക്ഷ ഉണ്ടാകില്ലെന്ന് മാധ്യമങ്ങളില്‍ പരസ്യം നല്‍കാമെന്ന് ഇവര്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഉറപ്പ് നല്‍കി. ഇതിനിടെ പരീക്ഷയ്ക്ക് എത്താന്‍ ചെലവായ തുക പരീക്ഷ നടത്തിപ്പുകാര്‍ നല്‍കണമെന്ന് ഉദ്യോഗാര്‍ത്ഥികള്‍ ആവശ്യപ്പെട്ടു. ഇത് പിന്നീട് ചര്‍ച്ച ചെയ്ത് തീരുമാനിക്കാം എന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ആയിരത്തോളം ഒഴിവുകളിലേക്കാണ് പരീക്ഷ നടത്തിയത്. മുന്‍പ് എറണാകുളത്ത് നടത്താന്‍ തീരുമാനിച്ച ശേഷം മാറ്റിവച്ച പരീക്ഷയാണിത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha