പി.എസ്.സി പരീക്ഷാ ഫീസ് ഇനി ഇപെയ്‌മെന്റിലൂടെ

2016 ജനുവരി മുതലുള്ള വകുപ്പുതല പരീക്ഷകള്‍ക്കും സ്‌പെഷല്‍ ടെസ്റ്റുകള്‍ക്കും ചെലാനുപകരം ഇപെയ്‌മെന്റ് സംവിധാനത്തില്‍ പരീക്ഷാഫീസും സര്‍ട്ടിഫിക്കറ്റ് ഫീസും അടക്കണമെന്ന് പി.എസ്.സി ആവശ്യപ്പെട്ടു. എന്നാല്‍, ഉത്തരക്കടലാസിന്റെ പകര്‍പ്പ് ലഭിക്കാനും റീചെക്കിങ്ങിനും നിലവിലെ ചെലാന്‍ അല്ലെങ്കില്‍ ഇചെലാന്‍ സംവിധാനത്തില്‍ ഫീസ് അടക്കാം.
വകുപ്പുതല പരീക്ഷകള്‍ക്ക് അപേക്ഷിക്കാനുള്ള അവസാന തീയതിക്കുമുമ്പ് പരീക്ഷ, സര്‍ട്ടിഫിക്കറ്റ് ഫീസുകള്‍ ഇപെയ്‌മെന്റ് സംവിധാനം വഴി ഒടുക്കിയിട്ടില്ലാത്തവരുടെ അപേക്ഷകളും ഭാഗികമായി ഫീസ് ഒടുക്കിയ അപേക്ഷകളും നിരസിക്കും. 2011 ജനുവരി മുതലുള്ള പരീക്ഷകള്‍ക്ക് സര്‍ട്ടിഫിക്കറ്റ് ഫീസ് ഒടുക്കുകയും ഏതെങ്കിലും പരീക്ഷക്ക് ഹാജരായി ചെലാന്‍ സമര്‍പ്പിച്ചവരുമായ പരീക്ഷാര്‍ഥികള്‍ ഈ പരീക്ഷകള്‍ക്ക് വീണ്ടും സര്‍ട്ടിഫിക്കറ്റ് ഫീസ് ഒടുക്കേണ്ടതില്ല. സര്‍ട്ടിഫിക്കറ്റ് ഫീസ് ഒടുക്കുകയും എന്നാല്‍ ഒരു തവണപോലും പരീക്ഷ എഴുതാതിരിക്കുകയും ചെലാന്‍ വെരിഫൈ ചെയ്യാതിരിക്കുകയും ചെയ്തവര്‍ ഇപെയ്‌മെന്റ് സംവിധാനത്തില്‍ ഫീസ് ഒടുക്കുമ്പോള്‍ സര്‍ട്ടിഫിക്കറ്റ് ഫീസും അടക്കണം. അല്ലാത്തപക്ഷം അപേക്ഷ നിരസിക്കും.
ഇപെയ്‌മെന്റ് സംവിധാനം നിലവില്‍വന്ന സാഹചര്യത്തില്‍ വകുപ്പുതല പരീക്ഷകള്‍ക്ക് അപേക്ഷിക്കാന്‍ ചെലാന്‍, ക്രോസ് ചെയ്ത പോസ്റ്റല്‍ ഓര്‍ഡര്‍ എന്നിവ സ്വീകരിക്കില്ല. ഇപെയ്‌മെന്റ് വഴി പണം ഒടുക്കാന്‍ പരീക്ഷാര്‍ഥികളുടെ പ്രൊഫൈലിലെ മേക് പെയ്‌മെന്റ് എന്ന ഓപ്ഷന്‍ ഉപയോഗിക്കണം. ഈ ലിങ്ക് ഉപയോഗിച്ച് പരീക്ഷാര്‍ഥിക്ക് ട്രഷറി വകുപ്പിന്റെ സൈറ്റില്‍ പ്രവേശിച്ച് ഓണ്‍ലൈനായി പണം ഒടുക്കാം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha