നിയമ സര്‍വകലാശാലകളുടെ പ്രവേശനപരീക്ഷക്ക് അപേക്ഷ ജനുവരി ഒന്നുമുതല്‍

കൊച്ചിയിലെ ന്യൂവാല്‍സ് ഉള്‍പ്പടെ 17 നിയമ സര്‍വകലാശാലകളില്‍ ബിഎഎല്‍എല്‍ബി, എല്‍എല്‍എം പ്രവേശനത്തിന് നടത്തുന്ന പൊതുപ്രവേശന പരീക്ഷ (കോമണ്‍ ലോ അഡ്മിഷന്‍ ടെസ്റ്റ- CLAT82016) ക്ക് അപേക്ഷിക്കാം. www.clat.ac.in വെബ്‌സൈറ്റിലൂടെ ജനുവരി ഒന്നുമുതല്‍ മാര്‍ച്ച് 31വരെഓണ്‍ലൈനായി അപേക്ഷിക്കാം. 2015 മെയ് എട്ടിനാണ് ഓണ്‍ലൈന്‍ പ്രവേശനപരീക്ഷ.
ബിഎ എല്‍എല്‍ബി കോഴ്‌സുകള്‍ക്ക് പ്‌ളസ്ടുവിന് കുറഞ്ഞത് 45 ശതമാനം മാര്‍ക്കു നേടിയവര്‍ക്ക് അപേക്ഷിക്കാം. എസ്സി/എസ്ടിക്കാര്‍ക്ക് 40 ശതമാനം മാര്‍ക്ക് മതി (അതതു സര്‍വകലാശാലകളുടെ സംവരണ മാനദണ്ഡം ബാധകം). 2016 മാര്‍ച്ച്/ഏപ്രിലില്‍ അവസാന വര്‍ഷ പരീക്ഷ എഴുതുന്നവര്‍ക്കും അപേക്ഷിക്കാം. ബിരുദാനന്തര ബിരുദ നിയമ കോഴ്‌സുകള്‍ക്ക് 55 ശതമാനം മാര്‍ക്കോടെ എല്‍എല്‍ബി/ബിഎല്‍ (എസ്സി/എസ്ടി എന്നിവര്‍ക്ക് 50 ശതമാനം) പാസായിരിക്കണം. അപേക്ഷാഫീസ് 4000 രൂപ. എസ്സി/എസ്ടിക്ക് 3500 രൂപ.
പൊതു പ്രവേശനപരീക്ഷ നടത്തുന്ന നിയമ സര്‍വകലാശാലകളില്‍ ചിലതിന്റെ വെബ്‌സൈറ്റുകള്‍ : , www.nls.ac.in, www.nalsar.ac.in, www.nliu.com, www.nujs.edu, www.nlujodhpur.ac.in, www.hnlu.ac.in, www.gnlu.ac.in,
www.rmlnlu.ac.in, www.rgnul.ac.in, www.cnlu.ac.in
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha