മൂന്നുനാള്‍ നീളുന്ന സംസ്ഥാന സ്‌പെഷല്‍ സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് തുടക്കം...
മൂന്നുനാള്‍ നീളുന്ന സംസ്ഥാന സ്‌പെഷല്‍ സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് കണ്ണൂരില്‍ തുടക്കം. കണ്ണൂര്‍ മുനിസിപ്പല്‍ സ്‌കൂള്‍, തളാപ്പ് മിക്‌സഡ് യു.പി സ്‌കൂള്‍ എന്നിവിടങ്ങളിലെ എട്ട് വേദികളിലായി നടക്കുന്ന മേളയില്‍ സംസ്ഥാനത്തെ വിവിധ സ്‌കൂളുകളില്‍ നിന്നായി 1600ഓളം പേര്‍ പങ്കെടുക്കുന്നതാണ്.
ബുദ്ധിപരമായ വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്കായി ഒമ്പത് ഇനങ്ങളിലും കേള്‍വി പരിമിതിയുള്ളവര്‍ക്കായി 15 ഇനങ്ങളിലും കാഴ്ചപരിമിതിയുള്ളവര്‍ക്കായി 19 ഇനങ്ങളിലുമാണ് മത്സരങ്ങള്‍ നടക്കുക. ബുദ്ധിപരമായ വെല്ലുവിളികള്‍ നേരിടുന്നവര്‍ക്ക് വ്യാഴാഴ്ചയും കാഴ്ച-കേള്‍വി പരിമിതികളുള്ളവര്‍ക്ക് വെള്ളി, ശനി ദിവസങ്ങളിലുമാണ് മത്സരങ്ങള്‍ സംഘടിപ്പിച്ചിരിക്കുന്നത്.
"
https://www.facebook.com/Malayalivartha